IndiaLatest

മന്ത്രിസഭ പുന:സംഘടന പ്രഖ്യാപനം ഇന്ന്

“Manju”

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ മന്ത്രിസഭ പുന:സംഘടന പ്രഖ്യാപനം ഇന്ന് വൈകീട്ട് ആറു മണിയോടെയുണ്ടാകുമെന്ന് സൂചന. ഇതിന് മുന്നോടിയായി ഡല്‍ഹിയില്‍ തിരക്കിട്ട കൂടിക്കാഴ്കള്‍ നടക്കുകയാണ്. മന്ത്രിസഭ പ്രവേശനത്തിന് സാധ്യതയുള്ള നേതാക്കളെ ഇന്നലെ തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രധാന നേതാക്കള്‍ കൂടിക്കാഴ്ച നടത്തുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നഡ്ഡ, മീനാക്ഷി ലേഖി, സര്‍ബാനന്ദ സോനോവാള്‍, പുരുഷോത്തം റുപാല, നിസിത് പ്രമാണിക്, ആര്‍.സി.പി സിങ്, പശുപതി പരസ് എന്നിവര്‍ ഇവിടെയെത്തിയിട്ടുണ്ട്.

Related Articles

Back to top button