InternationalLatest

ലോകത്തിലെ ഏറ്റവും വലിയ വജ്രങ്ങളിലൊന്ന്​ ബോട്​സ്വാനയില്‍

“Manju”

ഗാബറോണ്‍: ലോകത്തിലെ ഏറ്റവും വലിയ വജ്രങ്ങളുടെ ഉറവിടമായി മാറിയിരിക്കുകയാണ്​ ബോട്​സ്വാന. ആഫ്രിക്കയിലെ ഏറ്റവും വലിയ വജ്ര ഉല്‍പ്പാദക രാജ്യവും ബോട്​സ്വാന തന്നെയാണ് . ഇവിടെ നിന്ന്​ വീണ്ടും വലിയ വജ്രം കണ്ടെടുത്തു .1,174 കാരറ്റിന്റെ വജ്രക്കല്ലാണ് വിദഗ്ദര്‍ ​ കണ്ടെത്തിയത്​. ലോകത്തിലെതന്നെ ഏറ്റവും വലിയ വജ്രക്കല്ലുകളിലൊന്ന്​ ബോട്​സ്വാനയില്‍ കണ്ടെടുത്തത് കഴിഞ്ഞ മാസമായിരുന്നു. ജൂണ്‍ 12 നാണ്​ കനേഡിയന്‍ ഡയമണ്ട്​ കമ്പനിയായ ലുകാര പുതിയ വജ്രം കണ്ടെടുത്തത്​. വജ്രത്തിന് മനുഷ്യന്റെ കൈപ്പത്തിയോളം വലിപ്പമുള്ളതായാണ്​ റിപ്പോര്‍ട്ട്.

വജ്രക്കല്ല്​ കമ്പനി രാജ്യത്തെ കാബിനറ്റില്‍ സമര്‍പ്പിച്ചു. ബോട്​സ്വാനക്കും കമ്പനിക്കും ഇത്​ ചരിത്ര നിമിഷമാണെന്ന്​ എം ഡി നസീം ലാഹ്​രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രക്കല്ലായി ഇത്​ മാറുമെന്നാണ്​ റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞമാസം ബോട്​സ്വാനന്‍ വജ്രകമ്പനിയായ ഡേബ്​സ്വാനാണ്​ ഏറ്റവും വലിയ വജ്രങ്ങളിലൊന്ന്​ കണ്ടെടുത്തത്​. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രമെന്ന്​ അവകാശപ്പെട്ട അത്​ 1098 കാരറ്റ്​ ആയിരുന്നു. അതിന്റെ റെക്കോര്‍ഡ് മറികടക്കുന്നതാണ്​ ഇപ്പോള്‍ കണ്ടെത്തിയ വജ്രം. വലിയ പത്ത്​ വജ്രങ്ങളിലെ ആറെണ്ണവും ബോട്​സ്വാനയില്‍നിന്നാണ്​.

Related Articles

Back to top button