International

അഫ്ഗാനിലെ അമേരിക്കൻ പിന്മാറ്റം; ആശങ്കയുമായി ചൈന

“Manju”

ബീജിംഗ്:അഫ്ഗാനിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റത്തിൽ ആശങ്കയുമായി ചൈന. ഭീകരത ചൈനയിലെ സിൻജിയാംഗ് മേഖലയിലേക്ക് ഇസ്ലാമിക ഭീകരതയുടെ കടന്നു കയറ്റമാണ് ചൈനയ്ക്ക് തലവേദനയാകുന്നത്. തുർക്കിഷ് ഇസ്ലാമിക് മൂവ്‌മെന്റാണ് അതിർത്തികടന്നുള്ള ഭീകരതയിൽ ചൈനയ്ക്ക് ഭീഷണിയായിട്ടുള്ളത്.

ഉയിഗുറുകൾക്കെതിരെ ചൈന നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനത്തിന് പകരം ചോദിക്കുമെന്ന ലക്ഷ്യമായിട്ടാണ് തുർക്കിഷ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. നിലവിൽ അക്രമത്തിന് പകരം മനുഷ്യാവകാശ വിഷയങ്ങളിലൂന്നിയാണ് തുർക്കിഷ് സംഘം നീങ്ങുന്നത്. ഭാവിയിൽ കിഴക്കൻ തുർകിസ്താനെന്ന രാജ്യം സ്ഥാപിക്കലാണ് സിൻജിയാംഗ് മേഖലയിലെ പ്രവർത്തനത്തിലൂടെ അവർ ലക്ഷ്യമിടുന്നത്. ഇതേ സംഘം സിറിയയിലെ ആഭ്യന്തര യുദ്ധത്തിലും സജീവമാണ്. ഐക്യരാഷ്ട്ര സഭയുടെ പട്ടികയിലെ ഭീകര സംഘടനയാണ് 2002 മുതൽ തുർക്കിഷ് ഭീകരർ.

അഫ്ഗാനിൽ താലിബാൻ പിടിമുറുക്കുന്നതോടെ തുർക്കിഷ് സംഘടനകൾക്ക് സഹായം ലഭിക്കുമെന്നാണ് ചൈന കണക്കുകൂട്ടുന്നത്. നിലവിൽ നിരവധി ഉയിഗുർ യുവാക്കൾ ചൈനയിൽ ഭീകരത വളർത്താൻ മറ്റ് രാജ്യങ്ങളിൽ തയ്യാറെടുക്കുന്നതായാണ് വിവരം. താലിബാന് അഫ്ഗാനിനപ്പുറം വളരാൻ പറ്റാത്തത് ഇത്രയും നാളും അമേരിക്കയുടെ സൈനിക സാന്നിദ്ധ്യമായിരുന്നുവെന്നതു മാത്രമാണ് ചൈനയുടെ ആശ്വാസം.

Related Articles

Back to top button