IndiaLatest

കൊവിഡ് ബാധിതര്‍ പതിനെട്ട് കോടി അറുപത്തിമൂന്ന് ലക്ഷം

“Manju”

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി അറുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണം 40,025,670 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനേഴ് കോടി കടന്നു.

ബ്രസീലില്‍ അരലക്ഷത്തിലധികം പേര്‍ക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,733 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 5.30 ലക്ഷം പിന്നിട്ടു. ഒരു കോടി എണ്‍പത്തിയൊമ്പത് ലക്ഷം രോഗബാധിതരാണ് രാജ്യത്തുള്ളത്.
ഇന്ത്യയില്‍ 45,892 കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ബു​ധ​നാ​ഴ്ച​ത്തേ​ക്കാ​ള്‍ (43,733) കൂ​ടു​ത​ലാ​ണി​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 817 പേ​ര്‍ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. 44,291 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യ​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ലെ മൊ​ത്തം കോ​വി​ഡ് കേ​സു​ക​ള്‍ 3,07,09,557 ആ​യി. ആ​കെ കോ​വി​ഡ് മ​ര​ണം 4,05,028 ആ​യി. നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍ 4,60,704. ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​വ​ര്‍ 2,98,43,825. നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍ 4,60,704. ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​വ​ര്‍ 2,98,43,825.

Related Articles

Back to top button