IndiaLatest

തമിഴ്‌നാട് അദ്ധ്യക്ഷനായി അണ്ണാമലൈയെ നിയോഗിച്ച്‌ കേന്ദ്രം

“Manju”

തമിഴ്‌നാട് അദ്ധ്യക്ഷനായി മുന്‍ ഐപിഎസ് ഓഫീസര്‍ അണ്ണാമലൈയെ നിയോഗിച്ച്‌ കേന്ദ്രം. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ കുപ്പുസ്വാമിയെയാണ് തമിഴ്‌നാട് പാര്‍ട്ടി അദ്ധ്യക്ഷനായി ബിജെപി പ്രഖ്യാപിച്ചത്. എല്‍. മുരുഗന്‍ കേന്ദ്ര സഹമന്ത്രിയായ ഒഴിവിലാണ്​ നിയമനം. തമിഴ്​നാട്​ ബി.ജെ.പി അധ്യക്ഷ പദവിയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ്​ 37കാരനായ അണ്ണാമലൈ. പാര്‍ട്ടിയില്‍ ചേര്‍ന്ന്​ ഒരു വര്‍ഷത്തിനുള്ളില്‍ ഒരാള്‍ സംസ്​ഥാന അധ്യക്ഷ പദവിയില്‍ എത്തുന്നതും ഇതാദ്യമായാണ്​.

കോയമ്പത്തൂരിലെ പ്രശസ്​തമായ കോളജില്‍ നിന്നും എന്‍ജിനിയറിങ്​ പാസായ അണ്ണാമലൈ ​ഐ.ഐ.എം ലഖ്​നോവില്‍ നിന്ന്​ എം.ബി.എ ബിരുദവും കരസ്​ഥമാക്കിയിട്ടുണ്ട്​. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ബി.ജെ.പിയില്‍ ചേര്‍ന്ന അണ്ണാമലൈ നിലവില്‍ സംസ്​ഥാന വൈസ്​ പ്രസിഡന്റാണ്​.

Related Articles

Back to top button