IndiaInternationalLatest

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടന്‍

“Manju”

ഹൈദരാബാദ് : ഇന്ത്യയുടെ സ്വന്തം വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഉടന്‍ ലഭിക്കുമെന്ന് സൂചന. കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഫലങ്ങളില്‍ പൂര്‍ണ തൃപ്തി ലോകാരോഗ്യ സംഘടനയിലെ വിദഗ്ദ്ധര്‍ രേഖപ്പെടുത്തി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളിലുള്ളത്. ഇതോടെ ദരിദ്ര രാഷ്ട്രങ്ങളിലടക്കം കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്ക് നായക സ്ഥാനം വഹിക്കാനുള്ള അവസരമാണ് കൈവരുന്നത്.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ആണ് കോവാക്സിന്‍ നിര്‍മ്മിക്കുന്നത്. കൊവിഡിന്റെ പുതിയസ വകഭേദങ്ങള്‍ക്കെതിരെയും ഫലപ്രദമായി പ്രതിരോധിക്കുവാനുള്ള ശേഷി ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുണ്ടെന്ന് നേരത്തേ തെളിഞ്ഞിരുന്നു. ഈ പരീക്ഷണങ്ങളില്‍ ഉയര്‍ന്ന ഫലപ്രാപ്തിയാണ് കണ്ടെത്തിയത്. ഓഗസ്റ്റ് മാസത്തോടെ ലോകാരോഗ്യ സംഘടനയുടെ അന്തിമ അനുമതി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. അടിയന്തര ഉപയോഗ അനുമതിയാണ് ഈ ഘട്ടത്തില്‍ ലഭിക്കുക.
കഴിഞ്ഞ ആഴ്ചയാണ് ഭരത് ബയോടെക കോവാക്സിന്‍ ഫേസ് 3 ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ടത്. കൊവിഡിനെതിരെ 77.8 ശതമാനം വരെ വാകസിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. രാജ്യത്ത് രണ്ടാം കൊവിഡ് തരംഗത്തിന് കാരണമായ ഡെല്‍റ്റ വേരിയന്റിനെതിരെ കോവാക്സിന്‍ 63.6 ശതമാനം ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ട്. സമ്ബന്ന രാഷ്ട്രങ്ങളില്‍ വികസിപ്പിച്ച വാക്സിനുകള്‍ ഡെല്‍റ്റയെ നേരിടുന്നതില്‍ പരാജയപ്പെട്ടപ്പോഴാണ് കൊവാക്സിന്‍ മുന്നിട്ട് നില്‍ക്കുന്നത്.
ആഗോളതലത്തില്‍, ബ്രസീല്‍, ഇന്ത്യ, ഫിലിപ്പൈന്‍സ്, ഇറാന്‍, മെക്സിക്കോ എന്നിവയുള്‍പ്പെടെ 16 രാജ്യങ്ങളില്‍ കോവാക്സിന് ഇതിനകം അടിയന്തര ഉപയോഗ അംഗീകാരം ലഭിച്ചിട്ടുണ്ട്. കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നതോടെ കൂടുതല്‍ രാജ്യങ്ങളില്‍ ഈ വാക്സിന്‍ കയറ്റുമതി ചെയ്യാനാവും. ഇതിനു പുറമേ വിദേശ രാജ്യങ്ങളിലടക്കം വിവിധ കമ്ബനികളുമായി കരാറിലേര്‍പ്പെട്ട് വാക്സിന്‍ നിര്‍മ്മിക്കുന്നതിനുള്ള അവസരവും ഭാരത് ബയോടെക്കിന് കൈവരും. കൊവിഡ് പ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍ കുത്തകയാക്കി വയ്ക്കാതെ ഏവര്‍ക്കും ലഭ്യമാക്കുക എന്ന വിശാല നയമാണ് ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത്. വാക്സിന്‍ നല്‍കുന്നതിനായി തയ്യാറാക്കി കൊവിന്‍ പോര്‍ട്ടിന്റെ സാങ്കേതിക വശത്തെ ഓപ്പണ്‍ സോഴ്സാക്കി മാറ്റാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു.

Related Articles

Back to top button