InternationalLatest

ബംഗ്ളാദേശില്‍ ജ്യൂസ് ഫാക്ടറിക്ക് തീപിടിച്ച്‌ 52 പേര്‍ മരിച്ചു

“Manju”

ധാക്ക: ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപം ആറുനിലകളിലായി പ്രവര്‍ത്തിക്കുന്ന ജ്യൂസ് ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 52 പേര്‍ വെന്തുമരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ പലരുടെയും നില അതീവ ഗുരുതമാണ്.
നരിയംഗഞ്ചിലെ ഷെസാന്‍ ജ്യൂസ് ജ്യൂസ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത് തീപിടിത്തം രൂക്ഷമാക്കി. താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. അതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച തൊഴിലാളികളാണ് പരിക്കേറ്റതില്‍ കൂടുതലെന്നാണ് റിപ്പോര്‍ട്ട്. സാധാരണ ദിവസങ്ങളില്‍ കെട്ടിടത്തില്‍ ആയിരത്തിലേറെ താെഴിലാളികളാണ് ഉണ്ടാവാറുള്ളത്. എന്നാല്‍ കഴിഞ്ഞദിവസം ജോലിസമയം കഴിഞ്ഞതിനാല്‍ പലരും വീട്ടിലേക്ക് പോയിരുന്നു.
തീപിടിത്തമുണ്ടായതോടെ പ്രധാനഗോവണിയിലേക്കുള്ള വാതില്‍ ലോക്കായി. ഇതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. വലിയ കയര്‍ കെട്ടിടത്തിലേക്കെറിഞ്ഞ് അതിലൂടെയാണ് ഉള്ളില്‍ കുടുങ്ങിയവരെ അഗ്നിശമനസേന രക്ഷപ്പെടുത്തിയത്.
വ്യവസായ, പാര്‍പ്പിട സമുച്ചയങ്ങളില്‍ തീപിടിത്തവും അപകടങ്ങളും ഉണ്ടാവുന്നത് ബംഗ്ളാദേശില്‍ തുടര്‍ക്കഥയാണ്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തതാണ് ഇതിന് പ്രധാന കാരണം.ഫാക്ടറിയിലെ തീപിടിത്തത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു.

Related Articles

Back to top button