IndiaKeralaLatest

ഡോ.പി.കെ. വാരിയർ ജീവിതം കൊണ്ട് ആയുർവേദത്തെ പ്രകാശിപ്പിച്ച വൈദ്യ ചൈതന്യം – സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

“Manju”

 

തിരുവനന്തപുരം : സ്വജീവിതം കൊണ്ട് ആയുർവേദത്തെ പ്രകാശിപ്പിച്ച വൈദ്യ ചൈതന്യമാണ് വിട പറഞ്ഞതെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി . ഡോ.പി കെ വാരിയരുടെ വിയോഗം നാടിനും ഭാരതീയ ചികിത്സാവിഭാഗങ്ങൾക്കും നികത്താനാവാത്ത നഷ്ടമാണ്. താൻ ചിട്ടപ്പെടുത്തിയ തന്റെ ജീവിതചര്യയിലും അതു ജീവിതാന്ത്യം വരെ മുറജപം പോലെ പാലിക്കുന്നതിലും അദേഹം പുലർത്തിയിരുന്ന അതേ നിഷ്കർഷത തന്നെ ചികിത്സാ രംഗത്തും പാലിച്ച വ്യക്തിത്വമായിരുന്നു ഡോ.പി.കെ.വാരിയർ എന്ന് സ്വാമി അനുശോചനക്കുറിപ്പിലുടെ അറിയിച്ചു.

Related Articles

Back to top button