KeralaLatest

കല്ലുകള്‍ കൊണ്ട് വായുവില്‍ തന്റെ ചിത്രം ഉണ്ടാക്കിയ ആരാധകനെ തേടി മോഹന്‍ലാല്‍

“Manju”

തൃശൂര്‍: സിനിമാ താരം മോഹന്‍ലാലിന്റെ ചിത്രം വായുവില്‍ കല്ലുകള്‍ കൊണ്ട് സൃഷ്ടിച്ച കെ പി രോഹിത്തിനെ തേടി മോഹന്‍ലാലിന്റെ അഭിനന്ദന സന്ദേശം. തൃശൂര്‍ സ്വദേശിയായ രോഹിത്ത് കല്ലുകള്‍ കൊണ്ട് വായുവില്‍ സൃഷ്ടിച്ച മോഹന്‍ലാലിന്റെ ചിത്രം ഓണ്‍ലൈനില്‍ വൈറലായിരുന്നു. കാര്‍ഡ്ബോര്‍ഡില്‍ കല്ലുകള്‍ നിരത്തി വച്ചിട്ട് അത് മുകളിലേക്ക് എറിയുമ്ബോള്‍ വായുവില്‍ മോഹന്‍ലാലിന്റെ ചിത്രം ആയി മാറുകയാണ് ചെയ്യുന്നത്. വെറും ആറ് സെക്കന്‍ഡ് മാത്രം ജീവനുള്ള ഈ കല്ല് ചിത്രം സ്ലോ മോഷന്‍ വീഡിയോ വഴി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളു.

ആരാധക കൂട്ടായ്മ വഴി ഈ വീഡിയോ കാണാനിടയായ മോഹന്‍ലാല്‍ രോഹിത്തിനെ അഭിനന്ദിച്ച്‌ ശബ്ദ സന്ദേശം അയയ്ക്കുകയായിരുന്നു. രോഹിത്ത് ആ സ്റ്റോണ്‍സ് വച്ച്‌ ചെയ്ത ആര്‍ട്ട് കണ്ടു. വളരെ നന്നായിട്ടുണ്ട്. എന്റെ അഭിനന്ദനങ്ങള്‍ അദ്ദേഹത്തെ അറിയിക്കൂ. ആദ്യമായിട്ടാണ് ഇത്തരമൊരു കലാസൃഷ്ടി കാണുന്നത്. അതിനു വേണ്ടി സമയം ചിലവഴിച്ച്‌ ഇത്തരമൊരു കാര്യം ചെയ്തതിന് വളരെയധികം നന്ദി. എന്റെ സ്നേഹവും പ്രാര്‍ത്ഥനയും അനിയനെ അറിയിക്കൂ എന്ന് മോഹന്‍ലാല്‍ ശബ്ദ സന്ദേശത്തില്‍ പറയുന്നു.

Related Articles

Back to top button