InternationalSports

കോപ്പാ അമേരിക്ക: സ്വപ്ന ഫൈനലിന് ഇനി മണിക്കൂറൂകൾ ബാക്കി

“Manju”

ബ്രസീലിയ: മാരക്കാന സ്‌റ്റേഡിയത്തിൽ സ്വപ്ന ഫൈനലിന് ഇനി മണിക്കൂറൂകൾ ബാക്കി. ലാറ്റിനമേരിക്കയിലെ രാജാക്കന്മാരാകാൻ ബ്രസീലും അർജ്ജന്റീനയും ഇന്ന് കിരീടപോരാട്ടത്തിന് ഇറങ്ങും. നെയ്മറുടെ നേതൃത്വത്തിൽ ബ്രസീലും ഉജ്ജ്വല ഫോമിലുള്ള അർജ്ജന്റീനയ്ക്കായി ലയണൽ മെസ്സിയും ഏറ്റുമുട്ടുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

കൊളംബിയയെ തോൽപ്പിച്ചാണ് അർജ്ജന്റീന ഫൈനലിലെത്തിയത്. ബ്രസീൽ പെറുവിനെയാണ് സെമിയിൽ തോൽപ്പിച്ചത്. പരിശീലകരുടെ മികച്ച തന്ത്രങ്ങളാണ് ഇരുടീമുകളുടേയും ശക്തി. ട്വിറ്റെ എന്ന കരുത്തന്റെ കീഴിലാണ് ബ്രസീൽ തന്ത്രങ്ങൾ മെനയുന്നത്. ലയണൽ സ്‌കാലോനിയാണ് അർജ്ജന്റീനയുടെ താളം തീരുമാനിക്കുന്നത്. സുപ്രധാന താരങ്ങളായ നെയ്മറിനേയും മെസിയേയും മാത്രം ആശ്രയിക്കാതെ കളിയുടെ തന്ത്രം മാറ്റാനറിയുന്ന കരുത്താണ് ഇരുടീമുകളേയും വ്യത്യസ്തരാക്കുന്നത്.

മെസിയും മാർട്ടിനസും ഏയ്ഞ്ചൽ ഡി മരിയയും സ്വപ്‌നതുല്യ കുതിപ്പാണ് കോപ്പാ അമേരിക്കയിൽ അർജ്ജന്റീനയ്ക്കായി ഇതുവരെ നടത്തിയത്. മെസ്സിയുടെ നേതൃത്വത്തിൽ ഒരു കിരീടം എന്ന എക്കാലത്തേയും ആഗ്രഹമാണ് അർജ്ജന്റീനയ്ക്കും ലോകമെമ്പാടുമുള്ള ആരാധകരുടേയും ആഗ്രഹം. നെയ്മറും എമഴ്‌സണും പക്വേറ്റയും കരുത്തായി മാറുന്ന ബ്രസീൽ നിര 2019ലെ വിജയം ആവർത്തിക്കാനുള്ള ശ്രമത്തിലാണ്.

Related Articles

Back to top button