IndiaLatest

കോവിഡ് കേസുകള്‍ കുറഞ്ഞാലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം: കേന്ദ്രം

“Manju”

ഡല്‍ഹി ; കോവിഡ് കേസുകള്‍ കുറഞ്ഞാലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. ജൂലൈ 31ന് മുന്‍പ് ഉടനടി നടപ്പാക്കേണ്ട കോവിഡ് നിയന്ത്രണ നടപടികളെപ്പറ്റി ഉത്തരവ് പുറപ്പെടുവിച്ചെന്നും കേന്ദ്രം വ്യക്തമാക്കി.

മാസ്ക് ധരിക്കല്‍, അകലം പാലിക്കല്‍, പൊതുസ്ഥലങ്ങളില്‍ തുപ്പാതിരിക്കല്‍, വീട്ടില്‍നിന്നു ജോലി ചെയ്യുക (വര്‍ക്ക് ഫ്രം ഹോം), ജോലിയുടെയും ബിസിനസിന്റെയും സമയം ക്രമീകരിക്കല്‍, ശുചിത്വം പാലിക്കുക തുടങ്ങിയ കാര്യങ്ങളാണു കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങളിലുള്ളത്. പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോ ലഘൂകരിക്കുന്നതിനോ ഉള്ള തീരുമാനം കോവിഡ് സാഹചര്യം വിലയിരുത്തി മാത്രമാകണം.

കണ്ടെയ്ന്‍മെന്റ് പ്രദേശങ്ങളില്‍ തുടര്‍ച്ചയായി ശ്രദ്ധിക്കണം. ഇളവുകള്‍ നടപ്പിലാക്കുന്നതില്‍ ഏകീകൃത സ്വഭാവം വേണം. ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച്‌ കോവിഡ് ഫലപ്രദമായി കൈകാര്യം ചെയ്യണമെന്നും കേന്ദ്രം വ്യക്തമാക്കി.

Related Articles

Back to top button