IndiaLatest

വിനയ്​ പ്രകാശിനെ പരാതി പരിഹാര ഓഫീസറായി നിയമിച്ച്‌​ ട്വിറ്റര്‍

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയിലെ പരാതി പരിഹാര ഓഫീസറായി വിനയ്​ പ്രകാശിനെ നിയമിച്ച്‌​ ട്വിറ്റര്‍. grievance-officer-in @ twitter.com എന്ന ഐഡിയിലൂടെ പരാതികള്‍ അറിയിക്കാമെന്നും ട്വിറ്റര്‍ ചൂണ്ടിക്കാട്ടി . വെബ്​സൈറ്റിലൂടെയാണ്​ ട്വിറ്റര്‍ ഇക്കാര്യം അറിയിച്ചത്​.
ഇന്ത്യന്‍ വിവരസാ​ങ്കേതിക നിയമപ്രകാരം ട്വിറ്ററിന്​ ലഭിക്കുന്ന പരാതികളെ കുറിച്ച്‌​ കമ്പനി എല്ലാ മാസവും റിപ്പോര്‍ട്ട്​ തയാറാക്കണം. കൂടാതെ പരാതികളില്‍ എടുത്ത നടപടികളും ഇതിലൂടെ വ്യക്​തമാക്കണം. ഇക്കാര്യങ്ങള്‍ ഇനി ചെയ്യേണ്ടത്​ പരാതി പരിഹാര ഓഫീസറുടെ ചുമതലയായിരിക്കും .

മേയ്​ 26 മുതല്‍ ജൂണ്‍ 25 വരെ ലഭിച്ച പരാതികളുടെ വിവരങ്ങളും കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്​. അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍, അക്കൗണ്ട്​ വെരിഫിക്കേഷന്‍, അക്കൗണ്ട്​ ആക്​സസ്​, എന്നിവയെ സംബന്ധിച്ചാണ്​ കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നതെന്നും ട്വിറ്റര്‍ അറിയിച്ചു.

Related Articles

Back to top button