IndiaKozhikodeLatest

തീയറ്ററുകള്‍ തുറക്കണം; ഹരീഷ് പേരടി

“Manju”

കോഴിക്കോട്: സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കവേ മിമിക്രി, നാടക, ഗാനമേള മേഖലയെ കുറിച്ച്‌ ചോദ്യമുയര്‍ത്തി നടന്‍ ഹരീഷ് പേരടി. സിനിമ ഷൂട്ടിംഗ് തുടങ്ങുകയും ഒടിടി വഴി പുറത്തിറക്കുകയും ചെയ്യുന്നുണ്ടെന്നും എന്നാല്‍ നാടകത്തിലേയും മിമിക്രിയിലേയും കലാകാരന്മാര്‍ ഇപ്പോഴും കാത്തിരിക്കുകയാണ് എന്നും ഹരീഷ് പേരടി ചൂണ്ടിക്കാട്ടുന്നു. തിയറ്റര്‍ തുറക്കാനുളള തീരുമാനമെടുക്കുമ്ബോള്‍ സര്‍ക്കാര്‍ ഇവരെ കൂടി പരിഗണിക്കണമെന്നും അത് നിരവധി കുടുംബങ്ങള്‍ക്ക് വലിയ പ്രതീക്ഷയാവും എന്നും ഹരീഷ് പേരടി പറയുന്നു.
ഹരീഷ് പേരടിയുടെ കുറിപ്പ്: ” സഖാവേ.. സിനിമാ തിയറ്ററുകള്‍ തുറക്കണം.. നല്ല കാര്യം.. അപ്പോഴും അതിന്റെ കൂടെ നാടകം, ഗാനമേള, നൃത്തം, മിമിക്രി തുടങ്ങിയ പദങ്ങളൊന്നും പറയാത്തത് എന്താണ്?.. ഓഡിറ്റോറിയങ്ങള്‍ തുറന്നാല്‍ അവിടെ രാഷ്ട്രിയ പാര്‍ട്ടികളുടെ സമ്മേളനങ്ങളും കല്യാണവും എല്ലാം നടക്കും.. അതിന്റെ കൂടെ പെടുത്തേണ്ടതാണോ അരങ്ങിലെ കലാകാരന്‍മാരുടെ ജീവിതം… ഞാന്‍ ഇന്ന് സിനിമക്കാരനാണെങ്കിലും എത്രയോ തെരുവുനാടകങ്ങള്‍ ഇലക്ഷന്‍ സമയത്ത് കളിച്ചവനാണ്.. അല്ലാതെയും നാടകം കളിച്ച്‌ കുടുംബം പോറ്റിയവനാണ്… അത് അറിയണമെങ്കില്‍ പോളിറ്റ് ബ്യൂറോ മെമ്ബര്‍ ബേബി സഖാവിനോട് ചോദിച്ചാല്‍ മതി…
കഴിഞ്ഞ കാല ജീവിതത്തിലെ എന്നോടൊപ്പമുണ്ടായിരുന്ന നാടകക്കാരൊക്കെ മുഴു പട്ടിണിയിലാണ്… എനിക്ക് പേരിനെങ്കിലും ഷൂട്ടിംങ്ങും തുടങ്ങി, OTTയുമുണ്ട്.. പക്ഷെ അരങ്ങിലെ കലാകാരന്‍മാര്‍ കണ്ണുമിഴിച്ച്‌ കാത്തിരിക്കുകയാണ്.. അരങ്ങുകളില്‍ നിന്നാണ് കേരളത്തില്‍ കമ്മ്യൂണിസം പടര്‍ന്നത് എന്നതിന് ചരിത്രം സാക്ഷിയാണ്… സര്‍ക്കാര്‍ പ്രസ്താവനകളില്‍ അരങ്ങിലെ ജീവിതങ്ങളെ കൂടി പെടുത്തിയാല്‍ ഒരു പാട് കുടുംബങ്ങള്‍ക്ക് വലിയ പ്രതീക്ഷയാവും… ഇത് ഒരു വിമര്‍ശനമല്ല ഒരു ചുണ്ടു പലക മാത്രം… ലാല്‍സലാം”

Related Articles

Back to top button