IndiaInternational

കൊറോണ പ്രതിരോധം: യുപി മോഡലിനെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ എംപി

“Manju”

ലക്‌നൗ: കൊറോണ പ്രതിരോധത്തിൽ എല്ലാവരും ഉറ്റുനോക്കുന്നത് ഉത്തർ പ്രദേശിലേക്കാണ്. ക്രിയാത്മകമായ നിയന്ത്രണ നടപടികൾ സ്വീകരിച്ച് യോഗി സർക്കാരിന്റെ പ്രവർത്തന രീതി ലോകത്തിന് തന്നെ മാതൃകയാകുയാണ്. ഇപ്പോൾ യോഗി മോഡലിനേയും അദ്ദേഹത്തിന്റെ ഭരണകൂടത്തേയും പ്രശംസിച്ച് എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ പാർലമെന്റ് അംഗം ക്രെയ്ഗ് കെല്ലി.

യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിലുള്ള കൊറോണ പ്രതിരോധം ലോകത്തിന് തന്നെ മാതൃകയാണെന്ന് കെല്ലി കുറിച്ചു. ഓസ്‌ട്രേലിയയിലെ കൊറോണ പ്രതിരോധ നടപടികളെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. നേരത്തേയും യോഗി മോഡൽ കൊറോണ പ്രതിരോധത്തെ പ്രശംസിച്ച് ക്രെയ്ഗ് എത്തിയിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഏകദേശം 24 കോടിയോളം വരുമിത്. കൊറോണയുടെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിച്ചപ്പോഴും സമയോചിതമായ പ്രതിരോധ നടപടികളിലൂടെ വൈറസിനെ പ്രതിരോധിക്കാൻ യോഗിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിനായിട്ടുണ്ട്.

കൊറോണയുടെ ഒന്നാം തരംഗത്തിലും യോഗി സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ചയായിരുന്നു. ഒന്നാം തരംഗത്തിൽ കൊറോണ വ്യാപനം നിയന്ത്രിക്കാൻ സഹായകരമായത് എട്ട് ഘടകങ്ങളാണ്. രാഷ്ട്രീയ നേതൃത്വം തന്നെയാണ് അതിൽ പ്രധാനവും. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിൽ ധനമന്ത്രി സുരേഷ് ഖന്ന, ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗ് എന്നിവരാണ് നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ടീം 11 എന്ന പേരിൽ 11 വകുപ്പ് തല കമ്മിറ്റികൾ രൂപീകരിച്ചു. യോഗി ആദിത്യ നാഥിന്റെ മേൽനോട്ടത്തിൽ 25ഓളം മുതിർന്ന ഉദ്യോഗസ്ഥരാണ് സമിതിയിൽ പ്രവർത്തിച്ചത്. കേന്ദ്രസർക്കാരും സംസ്ഥാനവുമായുള്ള ആശയവിനിമയം ഏകോപിപ്പിക്കാനുള്ള ഉത്തരവാദിത്വം ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയ്ക്കായിരുന്നു.

ലോക്ഡൗൺ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ജനങ്ങൾക്ക് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും സമിതികൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സാമ്പത്തിക വ്യവസ്ഥയെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനും പ്രത്യേക സമിതി രൂപീകരിച്ചു. സംസ്ഥാനത്തെ എല്ലാ മേഖലയേയും ഒരുപോലെ ശ്രദ്ധിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ലോകത്തിന് തന്നെ മാതൃകയാകുകയാണ് യുപി മോഡൽ കൊറോണ പ്രതിരോധം.

Related Articles

Back to top button