KeralaLatestThiruvananthapuram

സിക്ക ഭീതി; ജാഗ്രത നിര്‍ദ്ദേശം നല്‍കി ആരോഗ്യവകുപ്പ്

“Manju”

തിരുവനന്തപുരം: സിക്ക വൈറസ് ബാധ കേരളത്തില്‍ തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ്. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ഈഡിസ് കൊതുകുകളുടെ സാന്ദ്രത എത്രത്തോളമുണ്ടെന്ന് പരിശോധിക്കുകയും ചെയ്യും. കൊതുകിന്റെ ഉറവിടനശീകരണം എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്നും പരിശോധന നടത്തും. ഇതിനായി സമഗ്രമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്നും ഡിഎംഒ ഡോ. കെ എസ് ഷിനു വ്യക്തമാക്കുന്നു.

സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രസംഘം തിരുവനന്തപുരത്തെത്തിയിരുന്നു. ഇവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഡിഎംഒ വാര്‍ത്താസമ്മേളനം നടത്തിയത്. രോഗബാധയില്‍ പരിഭ്രാന്തി വേണ്ടെന്നും ജാഗ്രതയാണ് ആവശ്യമെന്നും ഡിഎംഒ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച സ്വകാര്യ ആശുപത്രി പരിസരം കേന്ദ്രസംഘം പരിശോധിച്ചു.

Related Articles

Back to top button