IndiaLatest

വിസ്റ്റാഡോം കോച്ചുകളുള്ള തീവണ്ടിയാത്ര ഒരുക്കി കര്‍ണ്ണാടകം

“Manju”

ബംഗളൂരു: തീവണ്ടി യാത്രയില്‍ അത്യാധുനിക യാത്രാനുഭവം ഒരുക്കി കര്‍ണ്ണാടക. പരിസരം മുഴുവന്‍ കാണാവുന്ന വിസ്റ്റാഡോം കോച്ചുകളാണ് ദക്ഷിണ റെയില്‍വേ തയ്യാറാക്കിയത്. ദക്ഷിണ ഭാരതത്തിലെ ആദ്യ വിസ്റ്റാഡോം കോച്ചുകളുള്ള തീവണ്ടിയാണ് ബംഗളൂരു- മംഗലാപുരം പാതയില്‍ ഓടിത്തുടങ്ങിയത്.

പശ്ചിമ ഘട്ട സഹ്യമലനിരകളിലെ വനപ്രദേശത്തിലൂടേയും തുരങ്കങ്ങളിലൂടേയുമാണ് പ്രകൃതിരമണീയമായ യാത്രാനുഭവം വിസ്റ്റാഡോം സാധ്യമാക്കുന്നത്. സാക്‌ലേശ്പൂര്‍ മുതല്‍ മംഗലാപുരം വരെയാണ് വിസ്റ്റാഡോം കോച്ചുകളുള്ള തീവണ്ടി സേവനം നടത്തുന്നത്. മണ്‍സൂണ്‍ മഴ വശങ്ങളിലേയും മുകളിലേയും കണ്ണാടി പ്രതലങ്ങളില്‍ വീഴുന്നതും കണ്ട് യാത്രചെയ്യാമെന്നതും കോച്ചുകളുടെ പ്രത്യേകതയാണ്.

ഒരു തീവണ്ടിയിലെ രണ്ടു കോച്ചുകളാണ് വിസ്റ്റാഡോം സംവിധാനത്തില്‍ അത്യാധുനി കമാക്കിയത്. ഒരു കോച്ചില്‍ 44 സീറ്റുകളാണുള്ളത്. എല്ലാ സീറ്റുകളും മൂന്നു വശത്തേക്ക് തിരിച്ചിടാമെന്നതിനാല്‍ എല്ലാ വശത്തേയും കാഴ്ചകള്‍ കാണാനാകും. ചെന്നൈയിലെ ചിത്തരഞ്ജന്‍ കോച്ച്‌ ഫാക്ടറിയിലാണ് വിസ്റ്റാ ബോഗികള്‍ നിര്‍മ്മിച്ചത്.

Related Articles

Back to top button