KeralaLatest

ശാന്തിഗിരി ആശ്രമം എറണാകുളം ബ്രാഞ്ചില്‍ ഇന്നുമുതല്‍ ഭക്തര്‍ക്ക് പ്രവേശനം

“Manju”

എറണാകുളം : ശാന്തിഗിരി ആശ്രമം എറണാകുളം പാലാരിവട്ടം ബ്രാഞ്ചില്‍ ഇന്ന്  (ജൂലൈ 13)  മുതൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടു് ഭക്തര്‍ക്ക് പ്രാർത്ഥനക്കായി തുറന്നു കൊടുക്കുവാൻ ആശ്രമം കോ ഓഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.

  • ഒരേ സമയം 15 പേർക്കു മാത്രമേ ആശ്രമത്തില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ.
  • ഭസ്മം, തീർത്ഥം, പ്രസാദം മുതലായവ നൽകുന്നതല്ല.
  • 15 മിനിട്ട് ആണ്  സന്ദർശകര്‍ക്ക് പ്രാര്‍ത്ഥനാലയത്തിനള്ളില്‍ അനുവദിക്കുക
  • കുട്ടികളെയും മുതിർന്നവരെയും കുട്ടി വരുന്നവർ അതീവ ജാഗ്രത പുലർത്തുക
  • ട്രിപ്പിൾ ലോക് ഡൗൺ, കണ്ടെയ്മെൻറ് സോൺ എന്നീ പ്രദേശത്തുള്ളവർക്ക് സന്ദർശനം  അനുവദനീയമല്ല.
  • വ്യാഴം, പൗർണ്ണമി ദിവസങ്ങളിൽ എത്താനാഗ്രഹിക്കുന്നവർ മുൻകുട്ടി ഫോണില്‍ ബന്ധപ്പെട്ട്  സമയം ലഭിക്കുന്നതനുസരിച്ച് മാത്രം സന്ദർശനം  നടത്തുക.
  • ആശ്രമ സന്ദർശനം അതത് കോ ഓഡിനേറ്റർമാരെ നിർബന്ധമായും അറിയിച്ചിരിക്കണം.
  • സഹായങ്ങളും നിർദ്ദേശങ്ങളും ആ വ ശ്യ മുള്ളവർ അതാത് യൂണിറ്റ് കോഡിനേറ്ററുമായി ബന്ധപ്പെടാവുന്നതാണ്.

തിരക്കൊഴിവാക്കുന്നതിനും എല്ലാവർക്കും സന്ദര്‍ശനാവസസരം നൽകുന്നതിനും വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്ന് ആശ്രമം ബ്രാഞ്ച് ഇന്‍ചാര്‍ജ് അറിയിച്ചു.

Related Articles

Back to top button