IndiaLatestUncategorized

ഗോതമ്പ് സംഭരണത്തില്‍ റെക്കോര്‍ഡ്

“Manju”

ഉത്തര്‍പ്രദേശ് ;ഗോതമ്പ് സംഭരണത്തില്‍ റെക്കോര്‍ഡിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 56.41 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പാണ് സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്നും സംഭരിച്ചത്. ഉത്തര്‍പ്രദേശിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്നും ഇത്രയും അധികം ഗോതമ്പ് സംഭരിക്കുന്നത്.

ഗോതമ്പ് സംഭരണത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ 58 ശതമാനം വര്‍ദ്ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ 6.64 ലക്ഷം കര്‍ഷകരില്‍ നിന്നും 35.77 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പ് മാത്രമാണ് സര്‍ക്കാരിന് സംഭരിക്കാന്‍ കഴിഞ്ഞത്. നേരത്തെ ഖാരിഫ് വിളകളുടെ സംഭരണത്തിലും സര്‍ക്കാര്‍ റെക്കോര്‍ഡിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ മറ്റൊരു നേട്ടം സ്വന്തമാക്കുന്നത്.

Related Articles

Back to top button