IndiaLatest

കുറഞ്ഞ യാത്രാനിരക്കില്‍ ‘ആകാശ് ‘ എയര്‍ലൈനുമായി പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ ജുന്‍ വാല

“Manju”

ന്യൂഡല്‍ഹി: കുറഞ്ഞ യാത്രാ നിരക്കില്‍ ഒരു എയര്‍ലൈന്‍ എന്ന ലക്ഷ്യവുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ നിക്ഷേപകനായ രാകേഷ് ജുന്‍ ജുന്‍ വാല. ‘ആകാശ്’ എന്ന പേരിലാണ് ഈ എയര്‍ലൈന്‍ അറിയപ്പെടുക. എയര്‍ലൈനിന്റെ മുഖ്യ ഓഹരിയുടമ രാകേഷ് ജുന്‍ ജുന്‍ വാല തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പദ്ധതി നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത് ജെറ്റ് എയര്‍വേയ്സ് സി ഇ ഒ ആയിരുന്ന വിനയ് ദുബെ അടക്കമുള്ള പ്രൊഫഷണലുകളാണ്. ജുന്‍ ജുന്‍ വാലയില്‍ നിന്ന് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ലെങ്കിലും പദ്ധതിയ്ക്ക് വേണ്ടി വ്യോമയാന മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പദ്ധതിയുടെ 40% വരെ ഓഹരി ജുന്‍ ജുന്‍ വാലയായിരിക്കും നിക്ഷേപിക്കുക. അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന എയര്‍ലൈന്‍സിന് ഒരു വിദേശ നിക്ഷേപകന്‍ കൂടിയുണ്ടാകുമെന്നാണ് സൂചന. കുറഞ്ഞ കാലയളവില്‍ തന്നെ എയര്‍ലൈന്‍സിനു വേണ്ട മുഴുവന്‍ നിക്ഷേപവും കണ്ടെത്താനാകുമെന്നാണ് പ്രൊഫഷണലുകളുടെ കണ്ടെത്തല്‍.

Related Articles

Back to top button