InternationalLatest

അമേരിക്കയില്‍ ആശങ്ക, കൊവിഡ് കേസുകള്‍ ഉയരുന്നു

“Manju”

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കയിലെ നാല്‍പ്പതിലധികം സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകളില്‍ വര്‍ധനവ്. ഇവിടങ്ങളില്‍ വാക്‌സിനേഷന്റെ തോത് കുറഞ്ഞതും തീവ്രവ്യാപന ശേഷിയുളള കൊവിഡ് വകഭേദമായ ഡെല്‍റ്റ പടരുന്നതുമാണ് രോഗികളുടെ എണ്ണം ഉയരാനുളള കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ 7 ദിവസങ്ങളായി രാജ്യത്ത് പ്രതിദിനം ഇരുപതിനായിരത്തിന് അടുത്ത് കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത് തൊട്ട് മുന്‍പുളള ആഴ്ചയേക്കാള്‍ 47 ശതമാനം കൂടുതലാണ്. ഏപ്രില്‍ 2020ന് ശേഷം അമേരിക്കയില്‍ ഒരാഴ്ചയ്ക്കിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനവ് ആണിത്. ജൂണില്‍ അമേരിക്കയില്‍ ഉണ്ടായ കൊവിഡ് മരണങ്ങളില്‍ 99 ശതമാനവും വാക്‌സിന്‍ സ്വീകരിക്കാത്ത ആളുകള്‍ ആയിരുന്നുവെന്നാണ് യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ റോച്ചെല്ലെ വാലന്‍സ്‌കി വ്യക്തമാക്കുന്നത്.

Related Articles

Back to top button