IndiaLatest

മുളകുപൊടിയെറിഞ്ഞ് 7 തടവുപുള്ളികള്‍ രക്ഷപ്പെട്ടു

“Manju”

ഗുവാഹത്തി: ഗാര്‍ഡുകള്‍ക്കുനേരെ മുളകുപൊടിയെറിഞ്ഞ് തടവുപുള്ളികള്‍ രക്ഷപ്പെട്ടു. അരുണാചല്‍പ്രദേശിലെ ജയിലില്‍ ഗാര്‍ഡുകള്‍ക്കുനേരെയാണ് മുളകുപൊടിയെറിഞ്ഞ് ഏഴ് തടവുപുള്ളികള്‍ രക്ഷപ്പെട്ടത്. അഭിജിത് ഗൊഗോയി, താരോ ഹമാം, കാലോം അപാങ്, താലും പാന്‍യിങ്, സുഭാഷ് മൊണ്ഡാല്‍, രാജാ തായെങ്, ഡാനി ഗാംലിന എന്നിവരാണ് രക്ഷപ്പെട്ടത്.
ഈസ്റ്റ് സെയിങ് ജില്ലയിലാണ് സംഭവം ഉണ്ടായത്. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെയാണ് പ്രതികളുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. പരിക്കേറ്റ ഒരു ഗാര്‍ഡിന്റെ നില ഗുരുതരമാണ്. ഇയാള്‍ക്ക് തലക്ക് അടിയേറ്റിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണും സംഘം കവര്‍ന്നു.
ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രക്ഷപ്പെട്ടവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Related Articles

Back to top button