IndiaInternationalLatest

സ്പുട്നിക് വി കൊറോണ വൈറസിന്റെ എല്ലാ പുതിയ വകഭേദങ്ങള്‍ക്കും എതിരെ ഫലപ്രദം: പഠനം

“Manju”

കൊറോണ വൈറസിന്റെ എല്ലാ പുതിയ വകഭേദങ്ങള്‍ക്കും എതിരെ റഷ്യയില്‍ നിര്‍മ്മിച്ച സ്പുട്നിക് വാക്സിന്‍ ഫലപ്രദമാണെന്ന് ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഗമലേയ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍, സ്പുട്നിക് വി ഉപയോഗിച്ചുള്ള വാക്സിനേഷന്‍ ആല്‍ഫ (ബി .1.1.7) ഉള്‍പ്പെടെയുള്ള പുതിയ വകഭേദങ്ങള്‍ക്കെതിരെ സംരക്ഷിത ന്യൂട്രലൈസിംഗ് ടൈറ്ററുകള്‍ നിര്‍മ്മിച്ചു.
യുകെയില്‍ ആദ്യമായി തിരിച്ചറിഞ്ഞ ആല്‍ഫ (B.1.1.7) , ബീറ്റ (B.1.351) – ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി തിരിച്ചറിഞ്ഞ ആല്‍ഫ (B.1.1.7) , ബ്രസീലില്‍ ആദ്യമായി തിരിച്ചറിഞ്ഞ ഗാമ (P.1) – ഇന്ത്യയില്‍ ആദ്യമായി തിരിച്ചറിഞ്ഞ ഡെല്‍റ്റ (B.1.617.2, B .1.617.3), ഉള്‍പ്പെടെയുള്ള പുതിയ വകഭേദങ്ങള്‍ക്കെതിരെ സ്പുട്നിക് സംരക്ഷിത ന്യൂട്രലൈസിംഗ് ടൈറ്ററുകള്‍ നിര്‍മ്മിച്ചു.
മോസ്കോയിലെ പ്രാദേശിക വകഭേദങ്ങളായ B.1.1.141, B.1.1.317 എന്നിവയ്‌ക്കെതിരേ പ്രതിരോധം നല്‍കാനും വാക്‌സിന്‍ ഫലപ്രദമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. രണ്ട് ഡോസ് സ്പുട്നിക് വി ഉപയോഗിച്ച്‌ വാക്സിനേഷന്‍ നടത്തിയ വ്യക്തികളില്‍ നിന്നാണ് സെറ ലഭിച്ചതെന്ന് അതില്‍ പറയുന്നു.
ഘട്ടം 3 ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കണ്ടെത്തിയതുപോലെ ഗുരുതരമായ രോഗം തടയുന്നതിന് രണ്ട് ഡോസ് വാക്സിന്‍ 91.6% ഫലപ്രദമാണ്‌. ആഗോളതലത്തില്‍ ഇതുവരെ 67 രാജ്യങ്ങളില്‍ ഇത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button