KeralaLatest

കേരളത്തില്‍ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ​ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ആണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ​ഗ്രാം സ്വര്‍ണത്തിന് 4,480 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 35,840 രൂപയുമായി. ഇന്നലെ സ്വര്‍ണത്തിന് നേരിയ കുറവുണ്ടായതിന് ശേഷമാണ് ഇന്ന് വീണ്ടും വില കൂടിയത്.

മൂന്നു ദിവസമായി സ്വര്‍ണവില ഒരേ നിരക്കില്‍ തുടര്‍ന്ന ശേഷമാണ് ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഈ മാസം ഒന്നിന് 35200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ക്രമാനുഗതമായി വര്‍ദ്ധിക്കുകയായിരുന്നു. ജൂലൈ ഒമ്പതിന് സ്വര്‍ണവില 35800 രൂപയില്‍ എത്തിയത്

Related Articles

Back to top button