Latest

ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്

“Manju”

​ഭാരം കുറയ്ക്കാന്‍ എന്ന പേരിലാണ് ചിലര്‍ പ്രാതല്‍ കഴിക്കാതിരിക്കുന്നത്. എന്നാല്‍ മറ്റ് ചിലര്‍ക്ക് ഓഫീസില്‍ പോകുന്ന തിരക്ക് കാരണം പ്രഭാതഭക്ഷണം കഴിക്കാന്‍ സമയം കിട്ടാറുമില്ല. എന്നാല്‍ ഒരു ദിവസം പ്രവര്‍ത്തിക്കാനാവശ്യമായ മുഴുവന്‍ ഊര്‍ജവും ലഭിക്കുന്നത് ഈ പ്രഭാതഭക്ഷണത്തില്‍ നിന്നാണെന്ന് തിരിച്ചറിയുക.

പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ കൂടുതല്‍ ഊര്‍ജം ലഭിക്കുകയും അത് നിങ്ങളെ ഉന്മേഷത്തോടെ തുടരാന്‍ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലനം ചെയ്യുന്നതിനും അതുവഴി ക്ഷീണവും പിരിമുറുക്കവും കുറയ്ക്കുന്നതിനും സഹായിക്കുന്നു.

പ്രഭാതഭക്ഷണം മുടങ്ങാതെ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം, തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുവരാനുള്ള സാധ്യത കുറവാണെന്നും പഠനങ്ങള്‍ പറയുന്നു. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയ പ്രഭാതഭക്ഷണം ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്.

പോഷകസമ്പുഷ്ടമായ പ്രഭാതഭക്ഷണം ആ ദിവസത്തെ തുടര്‍ന്നുള്ള കാലറി ഉപഭോഗം കുറയ്ക്കും. ശരിയായ രീതിയില്‍ പ്രഭാതഭക്ഷണം കഴിക്കുകയാണെങ്കില്‍ ഉപാപചയ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുകയും ചെയ്യും.

Related Articles

Back to top button