IndiaLatest

കച്ചവടക്കാരായി വേഷം മാറി വന്ന ബംഗ്ലാദേശി തീവ്രവാദികള്‍ പിടിയില്‍

“Manju”

കൊല്‍ക്കത്ത: രാജ്യത്ത് കച്ചവടക്കാരുടെ വേഷത്തില്‍ വന്ന ബംഗ്ലാദേശില്‍ നിന്നുള്ള തീവ്രവാദികള്‍ പിടിയിലായി. ബംഗ്‌ളാദേശിലെ ജമാഅത്ത ഉല്‍ മുജാഹിദ്ദീന്‍ ബംഗ്‌ളാദേശ് എന്ന ഭീകര സംഘടനയിലെ മൂന്ന് പ്രവര്‍ത്തകരാണ് കൊല്‍ക്കത്ത പൊലീസിന്റെ പ്രത്യേക ദൗത്യ സംഘത്തിന്റെ പിടിയിലായത്. കൊല്‍ക്കത്തയിലെ ഹരിദേവ്പൂരില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. പകല്‍ പഴക്കച്ചവടക്കാരായും കൊതുക് വല വില്‍പന നടത്തിയുമാണ് ഇവര്‍ മൂവരും കഴിഞ്ഞിരുന്നത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കായുളള അന്വേഷണം കൊല്‍ക്കത്ത പൊലീസ് ഊര്‍ജ്ജിതമാക്കി. ഈ വര്‍ഷമാദ്യമാണ് ഇവര്‍ കൊല്‍ക്കത്തയിലെത്തിയതെന്നാണ് വിവരം. മാത്രമല്ല പത്തോളം പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നുഴഞ്ഞുകയറിയെന്ന ഞെട്ടിക്കുന്ന വിവരവും ഇവരില്‍ നിന്ന് പ്രത്യേക ദൗത്യ സംഘത്തിന് ലഭിച്ചു. ഇതോടെ പതിനഞ്ചോളം ജെഎംബി പ്രവര്‍ത്തകരാണ് രാജ്യത്ത് നുഴഞ്ഞുകയറിയിരിക്കുന്നത്.

നുഴഞ്ഞു കയറിയവര്‍ ജമ്മു കാശ്മീരിലേക്കും ബീഹാറിലേക്കും ഒഡീഷയിലേക്കും പോയതായാണ് സംശയിക്കുന്നത്. കൃത്യമായ വിവരം ലഭ്യമല്ല. മുതിര്‍ന്ന ജമാഅത്ത ഉല്‍ മുജാഹിദ്ദീന്‍ ബംഗ്‌ളാദേശ് നേതാവ് അല്‍ അമീന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ ഭീകരര്‍ ഇന്ത്യയിലെത്തിയതെന്നാണ് വിവരം. നജിഉര്‍ റഹ്മാന്‍, റബിഉള്‍ ഇസ്‌ളാം, സബീര്‍ എന്നിവരാണ് അറസ്റ്റിലായ ഭീകരര്‍. ഇവരെ പതിനാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി ബംഗ്‌ളാദേശ് പൊലീസുമായി കൊല്‍ക്കത്ത പൊലീസ് ആശയവിനിമയം നടത്തി.

Related Articles

Back to top button