IndiaLatest

രാജ്യത്തെ വ്യവസായോല്‍പാദന സൂചികയില്‍ മികച്ച നേട്ടം

“Manju”

ഡല്‍ഹി : രാജ്യത്തെ വ്യവസായ ഉല്‍പ്പാദന സൂചിക (ഐഐപി) 2020 മെയ് മാസത്തെക്കാള്‍ 29.3 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. 2020 മെയ് മാസത്തില്‍ 90.2 പോയിന്റായിരുന്ന സൂചിക നിലവില്‍ നൂറ് പിന്നിട്ട് 116.6 പോയിന്റിലേക്ക് ഉയര്‍ന്നു.

അതെ സമയം , ഇത് 2019 ലെ നിലവാരത്തെക്കാള്‍ താഴെയാണ്. 2019 മെയ് മാസത്തില്‍ സൂചിക 135.4 പോയിന്റ് ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച്‌ പല വിധ വ്യവസായിക ഉല്‍പ്പാദന രം​ഗത്തും വളര്‍ച്ച രേഖപ്പെടുത്തി . ഫാക്‌ടറി ഉല്‍പ്പാദന മേഖലയില്‍ 34.5 ശതമാനം വളര്‍ച്ചയുണ്ടായപ്പോള്‍ ഖനന രം​ഗത്ത് 23.3 ശതമാനവും വൈദ്യുതോല്‍പ്പാദനത്തില്‍ 7.5 ശതമാനവും വളര്‍ച്ചയുണ്ടായി.

Related Articles

Back to top button