InternationalLatest

പാകിസ്താനിൽ ഭീകരാക്രമണം: സൈനിക ക്യാപ്റ്റൻ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു

“Manju”

ഇസ്ലാമാബാദ് : പാകിസ്താനിൽ ഭീകരാക്രമണം. പാക് സൈനിക ക്യാപ്റ്റൻ ഉൾപ്പെടെ 11 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 15 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് ഭീകരരും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ഖൈബർ പഖ്തൂഖ്വ പ്രവിശ്യയിലാണ് സംഭവം.

ഖുറാം മേഖലയിൽ ആറ് ടെലികോം ജീവനക്കാരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഹാഫിസ് ദൗലത് ഖാൻ എന്നയാളാണ് ഇവരെ ബന്ദിയാക്കിയത്. ഇവരെ രക്ഷപെടുത്താനാണ് ക്യാപ്റ്റൻ അബ്ദുൾ ബാസിതിന്റെ നേതൃത്വത്തിലുളള സൈനികസംഘം ആദ്യം പ്രദേശത്ത് എത്തിയത്. സ്ഥലത്ത് തീവ്രവാദ സാന്നിദ്ധ്യമുണ്ടെന്ന് നേരത്തെയും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു

പ്രദേശം വളഞ്ഞ് തീവ്രവാദികളുമായി സൈന്യം ഏറ്റുമുട്ടൽ നടത്തിയതായി ജിയോ ടിവി റിപ്പോർട്ട് ചെയ്തു. ഇതിനിടയിലാണ് മൂന്ന് തീവ്രവാദികളെ കൊലപ്പെടുത്തിയത്.

Related Articles

Back to top button