IndiaInternationalLatest

ഇന്ത്യയുടെ സഹായം തേടാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍

“Manju”

ന്യൂഡല്‍ഹി : താലിബാനുമായുള്ള സമാധാന ചര്‍ച്ച പരാജയപ്പെട്ടാല്‍, ഇന്ത്യയുടെ കൂടുതല്‍ സൈനിക സഹായം തേടേണ്ടിവരുമെന്നു അഫ്ഗാനിസ്ഥാന്‍ അംബാസഡര്‍ ഫരീദ് മമുന്ദ്‌സെ. സൈനിക പരിശീലനവും വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പികളും അടക്കം ഇന്ത്യ തങ്ങളെ സഹായിച്ചിട്ടുണ്ടെന്നും ഇനിയും സൈനിക പരിശീലനത്തിനായി ഇന്ത്യയുടെ സഹായം ആവശ്യമായി വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാന്‍ പ്രതിനിധികള്‍ താലിബാനുമായി ദോഹയില്‍ നടത്തിയ ചര്‍ച്ചയിലും കാര്യമായ പുരോഗതിയുണ്ടായില്ല. താലിബാന്‍ അക്രമത്തിന്റെ പാത തിരഞ്ഞെടുക്കുന്നതിലുള്ള ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം ഓഗസ്റ്റ് അവസാനത്തോടെ അഫ്ഗാനിസ്ഥാനില്‍നിന്ന് യുഎസ് സൈനികരെ പിന്‍വലിക്കുകയാണ്.
അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ കോണ്‍സുലേറ്റില്‍നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഇന്ത്യ കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു.

Related Articles

Back to top button