KeralaLatest

കാലവര്‍ഷം ശക്തമാകുന്നു, ജൂലൈ 17 വരെ മത്സ്യബന്ധനത്തിന് നിരോധനം

“Manju”

തിരുവനന്തപുരം:  കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കാലവര്‍ഷം ശക്തമാവുകയാണ്. അടുത്ത 5 ദിവസത്തേക്ക് കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയോടൊപ്പം അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ കാറ്റില്‍ സംഭവിക്കാനിടയുള്ള അപകടങ്ങള്‍ ഇല്ലാതാക്കാന്‍ ആവശ്യമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജൂലൈ 17 വരെ മല്‍സ്യബന്ധനത്തിനായി കടലില്‍ പോകുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ്. ഉയര്‍ന്ന തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശ നിവാസികളും ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത തുടരേണ്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സിക രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ കൊതുക് നിര്‍മാര്‍ജന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. കൊതുക് നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ എടുക്കണം. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണവും വീടുകളില്‍ സ്വീകരിക്കേണ്ട നടപടികളെ പറ്റി അറിവ് നല്‍കലും അതിനുള്ള പ്രചരണവും ശക്തമായി തുടരണം. ഡെങ്കിപ്പനി ഉള്‍പ്പെടെ വരുന്നതിനാല്‍ കൂടുതല്‍ കരുതലോടെ നമുക്ക് നീങ്ങാനാകണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button