KeralaThiruvananthapuram

15 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്

“Manju”

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. 9 ജില്ലകളിലെ പതിനഞ്ച് തദ്ദേശ സ്വയംഭരണ വാർഡുകളിൽ ആഗസ്റ്റ് 11 ന് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. കൊറോണ പ്രോട്ടോകോൾ പാലിച്ച് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻമാർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

പത്തനംതിട്ട ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഡിലും തിരുവനന്തപുരം, എറണാകുളം വയനാട് ജില്ലകളിലെ 3 മുനിസിപ്പാലിറ്റി വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 16 ന് പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രിക ജൂലൈ 23 വരെ സമർപ്പിക്കാം. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 28 ആണ്. വോട്ടെടുപ്പ് ആഗസ്റ്റ് 11 ന് രാവിലെ 7.00 മണിക്ക് ആരംഭിച്ച് വൈകിട്ട് 6.00 ന് അവസാനിക്കും. വോട്ടെണ്ണൽ ആഗസ്റ്റ് 12 രാവിലെ 10 ന് നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

Related Articles

Back to top button