InternationalLatest

കൊവിഡ് ബാധിതര്‍ പതിനെട്ട് കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം കടന്നു

“Manju”

ന്യൂയോര്‍ക്ക് ; ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5.46 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 40,73,945 ആയി ഉയര്‍ന്നു.പതിനേഴ് കോടി ഇരുപത്തിയേഴ് ലക്ഷം പേര്‍ രോഗമുക്തി നേടി.

ബ്രസീലില്‍ 57,000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം കടന്നു. 5.37 ലക്ഷം പേര്‍ മരിച്ചു. ഇന്തോനേഷ്യയിലും പ്രതിദിന കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. രാജ്യത്ത് ഇന്നലെ 54,000ത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ത്യയില്‍ പു​തി​യ​താ​യി 38,792 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കേ​സു​ക​ളു​ടെ എ​ണ്ണം 3.1 കോ​ടി ക​ട​ന്നു. പു​തി​യ​താ​യി 624 പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 4.11 ല​ക്ഷ​മാ​യി ഉ​യ​ര്‍​ന്നു.പു​തി​യ​താ​യി 41,000 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ രാ​ജ്യ​ത്ത് 4.28 ല​ക്ഷം പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്. പ്ര​തി​ദി​ന പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 2.10 ശ​ത​മാ​ന​വും പ്ര​തി​വാ​ര പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 2.25 ശ​ത​മാ​ന​വു​മാ​ണ്.

Related Articles

Back to top button