IndiaLatest

ഇ​രു​ളി​ലും പൊ​രു​തി നേ​ടിയ മധുര വിജയവുമായി ഫാ​ത്തി​മ അ​ന്‍​ഷി

“Manju”

മേ​​ലാ​​റ്റൂ​​ര്‍: ഇ​​രു​​ളി​​നി​​ട​​യി​​ലും മ​​ന​​സ്സി​​ല്‍ തെ​​ളി​​ഞ്ഞ വി​​ജ്​​​ഞാ​​ന​​വെ​​ളി​​ച്ചം ക​​മ്പ്യൂ​​ട്ട​​റി​​ലേ​​ക്ക്​ പ​​ക​​ര്‍​​ന്ന്​ നേ​​ടി​​യ മി​​ന്നും​​ജ​​യ​​ത്തിന്റെ നി​​ര്‍​​വൃ​​തി​​യി​​ലാ​​ണ്​​ ഫാ​​ത്തി​​മ അ​​ന്‍​​ഷി. ആ​​ത്മ​​വി​​ശ്വാ​​സം കൈ​​മു​​ത​​ലാ​​ക്കി കമ്പ്യൂട്ട​​റി​​ല്‍ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ അ​​ന്‍​​ഷി (15) മു​​ഴു​​വ​​ന്‍ വി​​ഷ​​യ​​ങ്ങ​​ളി​​ലും എ ​​പ്ല​​സ്​ നേ​​ടി. മേ​​ലാ​​റ്റൂ​​ര്‍ ആ​​ര്‍.​​എം ഹ​​യ​​ര്‍​​സെ​​ക്ക​​ന്‍​​ഡ​​റി സ്​​​കൂ​​ള്‍ വി​​ദ്യാ​​ര്‍​​ഥി​​നി​​യാ​​യ അ​​ന്‍​​ഷി​​ക്ക്​ പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ന്‍ പ്ര​​ത്യേ​​ക ഉ​​ത്ത​​ര​​വി​​ലൂ​​ടെ​ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ്​ അ​​നു​​മ​​തി ന​​ല്‍​​കു​​ക​​യാ​​യി​​രു​​ന്നു. ഇ​​തോ​​ടെ, ​സം​​സ്ഥാ​​ന​​ത്ത്​ ആ​​ദ്യ​​മാ​​യി ക​​മ്പ്യൂ​​ട്ട​​റി​​ല്‍ പ​​രീ​​ക്ഷ​​യെ​​​ഴു​​തി​​യ പെ​​ണ്‍​​കു​​ട്ടി​​യു​​മാ​​യി. ജ​​ന്മ​​നാ കാ​​ഴ്​​​ച​​വൈ​​ക​​ല്യ​​മു​​ള്ള അ​​ന്‍​​ഷി ഏ​​ഴാം ക്ലാ​​സ്​ വ​​രെ വ​​ള്ളി​​ക്കാ​​പ്പ​​റ്റ അ​​ന്ധ​​വി​​ദ്യാ​​ല​​യ​​ത്തി​​ലാ​​ണ്​ പ​​ഠി​​ച്ച​​ത്. ഹൈ​​സ്​​​കൂ​​ള്‍ മു​​ത​​ലാ​​ണ്​ മേ​​ലാ​​റ്റൂ​​രി​​ലെ സ്​​​കൂ​​ളി​​ലെ​​ത്തി​​യ​​ത്.
കാ​​ഴ്​​​ച​​പ​​രി​​മി​​തി​​യു​​ള്ള​​വ​​രെ സ​​ഹാ​​യി​​ക്കാ​​ന്‍ തി​​രു​​വ​​ന​​ന്ത​​പു​​രം ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ര്‍​​ത്തി​​ക്കു​​ന്ന ‘ച​​ക്ഷു​​മ​​തി’ എ​​ന്ന സം​​ഘ​​ട​​ന​​യും മേ​​ധാ​​വി​​യാ​​യ രാം​​ക​​മ​​ലും, ക​​ഴി​​ഞ്ഞ​​ത​​വ​​ണ ക​​മ്ബ്യൂ​​ട്ട​​റി​​ല്‍ എ​​സ്.​​എ​​സ്.​​എ​​ല്‍.​​സി പ​​രീ​​ക്ഷ​​യെ​​ഴു​​തി സമ്പൂ​​ര്‍​​ണ എ ​​പ്ല​​സ്​ നേ​​ടി​​യ എ​​ട​​പ്പ​​റ്റ സ്വ​​ദേ​​ശി ടി.​​കെ. ഹാ​​റൂ​​നും നി​​ര്‍​​ദേ​​ശ​​ങ്ങ​​ളു​​മാ​​യെ​​ത്തി​​യ​​ത്​ അ​​ന്‍​​ഷി​​ക്ക്​ ഊ​​ര്‍​​ജം ന​​ല്‍​​കി. സ്​​​കൂ​​ളി​​ലെ അ​​ധ്യാ​​പ​​ക​​രും പി​​ന്തു​​ണ​​യു​​മാ​​യെ​​ത്തി. മാ​​തൃ​​ക പ​​രീ​​ക്ഷ​​യും ക​​മ്പ്യൂ​​ട്ട​​റി​​ലെ​​ഴു​​തി മി​​ക​​ച്ച വി​​ജ​​യം കൈ​​വ​​രി​​ച്ചി​​രു​​ന്നു.
ദുബൈ​​യി​​ല്‍ ന​​ട​​ന്ന ഇ​​ശ​​ല്‍ ലൈ​​ല പ്രോ​​ഗ്രാ​​മി​​ല്‍ ന​​ട​​ന്‍ മ​​മ്മൂ​​ട്ടി​​യി​​ല്‍​​നി​​ന്ന്​ പു​​ര​​സ്​​​കാ​​രം സ്വീ​​ക​​രി​​ച്ചി​​ട്ടു​​ള്ള അ​​ന്‍​​ഷി സാ​​മൂ​​ഹി​​ക ക്ഷേ​​മ വ​​കു​​പ്പിന്റെ ജി​​ല്ല​​ത​​ല ഉ​​ജ്ജ്വ​​ല​​ബാ​​ല്യം പു​​ര​​സ്​​​കാ​​ര​​വും ക​​ര​​സ്ഥ​​മാ​​ക്കി. 14 ഭാ​​ഷ​​ക​​ള്‍ കൈ​​കാ​​ര്യം ചെ​​യ്യും. ശാ​​സ്​​​ത്രീ​​യ സം​​ഗീ​​ത​​ത്തി​​ല്‍ സം​​സ്ഥാ​​ന ത​​ല​​ത്തി​​ല്‍ എ ​​ഗ്രേ​​ഡ്​ നേ​​ടി​​യി​​ട്ടു​​ണ്ട്. ബം​​ഗ​​ളൂ​​രു ആ​​സ്ഥാ​​ന​​മാ​​യ ഇ​​ന്‍​​റ​​ര്‍​​നാ​​ഷ​​ന​​ല്‍ സം​​ഘ​​ട​​ന​​യു​​ടെ കേ​​ര​​ള​​ത്തിന്റെ പ്ര​​ഥ​​മ അം​​ബാ​​സ​​ഡ​​റു​​മാ​​ണ്​ ഈ മി​​ടു​​ക്കി. സി​​വി​​ല്‍ സ​​ര്‍​​വ്വീസാ​​ണ്​​ ല​​ക്ഷ്യം. എ​​ട​​പ്പ​​റ്റ​​യി​​ലെ ടി.​​കെ. അ​​ബ്​​​ദു​​ല്‍ ബാ​​രി​​യു​​ടെ​​യും ഷം​​ല​​യു​​ടെ​​യും ഏ​​ക മ​​ക​​ളാ​​ണ്.

Related Articles

Back to top button