IndiaLatest

ഇന്ത്യ ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ ‘ധ്രുവാസ്ത്ര’ പരീക്ഷണത്തിനൊരുങ്ങുന്നു

“Manju”

ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആന്റി ടാങ്ക് ഗൈഡഡ് മിസൈലായ ധ്രുവാസ്ത്രയുടെ മുന്നൊരുക്കങ്ങള്‍ എച്ച്‌എഎല്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് മിസൈല്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്നത്.
ഹെലിന ആന്റി ടാങ്ക് ഗൈഡഡ് മിസൈലിന്റെ വകഭേദമാണ് ധ്രുവാസ്ത്ര. കഴിഞ്ഞ വര്‍ഷം അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററില്‍ നിന്നും മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എല്‍സിഎച്ച്‌ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച്‌ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്.
എല്‍സിഎച്ച്‌ ഹെലികോപ്റ്ററുകളെ യുദ്ധത്തിനായി കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് അടുത്ത വര്‍ഷത്തെ പരീക്ഷണം. ഇത് വിജയിച്ചാല്‍ ഇന്ത്യയുടെ പ്രതിരോധ രംഗത്തെ നാഴികല്ലാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Related Articles

Back to top button