IndiaLatest

കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക; മുന്നറിയിപ്പുമായി പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി : കേരളത്തിലെ കോവിഡ് വ്യാപനം ആശങ്ക ഉണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ക്രമേണെ കൂടുകയാണ്. സ്ഥിതി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും പ്രധാനമന്ത്രി ജാഗ്രത നിര്‍ദേശം നല്‍കി.

കേരളം അടക്കമുള്ള മുഖ്യമന്ത്രിമാരുമായുള്ള ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചത്. രാജ്യത്ത് ഇപ്പോള്‍ രേഖപ്പെടുത്തുന്ന രോഗികളുടെ എണ്ണത്തിലും മരണത്തിലും 80 ശതമാനവും കേരളം, മഹാരാഷ്ട്ര അടക്കമുള്ള ആറു സംസ്ഥാനങ്ങളിലാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ആരോഗ്യവിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്. മൂന്നാം തരംഗം തടയാന്‍ ഗ്രാമീണമേഖലകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

മൈക്രോ കണ്ടെയ്ന്‍നമെന്റ് സോണുകളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം പരിശോധന വര്‍ധിപ്പിക്കണം. ടെസ്റ്റ്- ട്രാക്ക്- ട്രീറ്റ്- വാക്‌സിനേറ്റ് എന്ന സമീപനത്തില്‍ ശ്രദ്ധയൂന്നി, മുന്നോട്ടുപോകുന്നതിന് നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.

Related Articles

Back to top button