IndiaLatest

കോയമ്പത്തൂര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന് ബോംബ് ഭീഷണി

“Manju”

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന് ബോംബ് ഭീഷണി. കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്കാണ് ഫോണ്‍ വിളിച്ചത് . കേരളത്തില്‍ നിന്നുമെത്തിയ രണ്ടു പേര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെക്കുമെന്നാണ് ഭീഷണി സന്ദേശം . രാവിലെ 7 മണിക്കാണ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ സന്ദേശമെത്തിയത്.

പിന്നാലെ ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിച്ചതില്‍ കോയമ്പത്തൂര്‍ തുടിയല്ലൂര്‍ സ്വദേശി സെന്തില്‍കുമാര്‍ എന്നയാളാണ് ഫോണ്‍ വിളിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മദ്യലഹരിയിലാണ് അങ്ങനെ ചെയ്തതെന്ന് പോലീസിനോട് കുറ്റസമ്മതം നടത്തിയെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ പരിശോധനകള്‍ തുടരുകയാണ്.

ആര്‍പിഎഫിന്റെയും പോലീസിന്റെയും ബോബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തിയെങ്കിലും യാതൊന്നും അധികൃതര്‍ക്ക് കണ്ടെത്തിയില്ല. യാത്രക്കാരുടെ ലഗേജുകള്‍ ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയ്ക്കുശേഷം എക്‌സ് റേ പരിശോധനയും കഴിഞ്ഞാണ് യാത്രക്കാരെ കടത്തിവിടുന്നത്.

Related Articles

Back to top button