InternationalLatest

കുശാല്‍ പെരേരയ്ക്ക് പരിക്ക്

“Manju”

കൊളംബോ ; ഇന്ത്യക്കെതിരെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടി. തോളിനേറ്റ പരിക്കു കാരണം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുശാല്‍ പെരേര പുറത്തായി. ഇതോടെ സ്ഥിരം വിക്കറ്റ് കീപ്പറില്ലാതെ അവസ്ഥയാണ് ശ്രീലങ്കയ്ക്ക്. ഞായറാഴ്ച്ചയാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.

ഏകദിന- ടി20 പരമ്പരകള്‍ക്ക് താരമുണ്ടാവില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. മറ്റൊരു വിക്കറ്റ് കീപ്പറായ നിരോഷന്‍ ഡിക്ക്‌വെല്ല വിലക്ക് നേരിടുകയാണ്. എന്നാലിതുവരെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ വെറ്ററന്‍ താരം എയ്ഞ്ചലോ മാത്യൂസും പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു.

Related Articles

Back to top button