InternationalLatest

സൗദിയിൽ ഇനി പ്രാർഥന സമയത് കടകൾ അടക്കില്ല

“Manju”

റിയാദ് : സൗദി അറേബ്യയിൽ ഇനിമുതൽ പ്രാർഥന സമയങ്ങളിൽ കടകൾ അടക്കില്ല. പ്രാർത്ഥന സമയങ്ങളിൽ കടകളും വാണിജ്യ സ്ഥാപനങ്ങളും തുറന്നിരിക്കാമെന്ന് ഫെഡറേഷൻ ഓഫ് സൗദി ചേമ്പേഴ്‌സ് ആണ് സർക്കുലറിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും പ്രാർഥന സമയങ്ങളിൽ പൂർണ്ണമായും അടച്ചിരുന്നതാണ് രീതി. സൗദി അറേബ്യയെ സംബന്ധിച്ച് ചരിത്രപരമായ ഒരു നടപടിയാണ് പുതിയ തീരുമാനത്തിലൂടെ ഉണ്ടായിരിക്കുന്നത്.

പ്രാർത്ഥന സമയങ്ങളിൽ അടച്ചിരിക്കുമ്പോൾ കടകൾക്കടുത്തുള്ള തിരക്ക് ഒഴിവാക്കുകയും കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പുതിയ തീരുമാനം. ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു. ബന്ധപ്പെട്ട അധികാരികളുമായി ആവശ്യമായ ഏകോപനം നടത്തിയ ശേഷമാണ് തീരുമാനം. വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചാലും പ്രാർത്ഥന നടത്തുന്നതിന് തൊഴിലാളികൾക്കും കടഉടമക്കും ഉപഭോക്താക്കൾക്കും തടസ്സമാകാത്ത വിധത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാനും ഉചിതമായ രീതിയിൽ നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button