ശാന്തിഗിരിയുടെ കര്‍ക്കിടക ചികിത്സ മാതൃകാപരം – മന്ത്രി ജി.ആര്‍. അനില്‍

ശാന്തിഗിരിയുടെ കര്‍ക്കിടക ചികിത്സ മാതൃകാപരം – മന്ത്രി ജി.ആര്‍. അനില്‍

“Manju”

പോത്തന്‍കോട് : ശാന്തിഗിരിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന കര്‍ക്കിടക ചികിത്സ മാതൃകാപരമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. ശാന്തിഗിരിയുടെ ഈ വര്‍ഷത്തെ കര്‍ക്കിടക ചികിത്സയുടെ ഉദ്ഘാടനം വിര്‍ച്ച്വല്‍ മാധ്യമത്തിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ക്കിടകമാസം മഴക്കാലവും, രോഗങ്ങളുടെ കാലവുമാണ്. ഈ സമയത്ത് പ്രത്യേക ആയുര്‍വേദ വിധിപ്രകാരമുള്ള ചികിത്സയിലൂടെ ആരോഗ്യവും രോഗപ്രതിരോധവും ആര്‍ജ്ജിക്കപ്പെടുന്നു. ശാന്തിഗിരിയുടെ ആയുര്‍വേദ ചികിത്സ മഹാമാരിയുടെ കാലത്ത് ഏവര്‍ക്കും പ്രയോജനപ്രദമാകട്ടെ എന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ഈ വര്‍ഷത്തെ ശാന്തിഗിരിയുടെ കര്‍ക്കിടക ഔഷധ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിര്‍ച്ച്വല്‍ മീഡിയയിലൂടെ നിര്‍വ്വഹിച്ചു.

ശാന്തിഗിരിയിലെ ചികിത്സയിലൂടെ മാനസീകവും ശാരീരകവുമായ ഉന്മേഷം ഉണ്ടാകുന്നു വെന്നും., സമൂഹത്തിന്റെ എല്ലാതുറകളിലും ഉള്ള ആളുകളും ശാന്തിഗിരിയുടെ ചികിത്സയുടെ ഗുണഭോക്താക്കളാണെന്നും അഭിപ്രായപ്പെട്ടു. ശാന്തിഗിരിയുടെ പ്രതിരോധ ഔഷധകിറ്റ് ഉപയോഗിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി നേടിയെടുക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അദ്ധ്യക്ഷനായിരുന്ന യോഗത്തിന് ശാന്തിഗിരി മെഡിക്കല്‍ സര്‍വ്വീസസ് സൂപ്രണ്ട് ഡോ. ബി. രാജ്കുമാര്‍ സ്വാഗതവും ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഇന്‍ചാര്‍ജ് സ്വാമി ഗുരുസവിധ് കൃതജ്ഞതയും രേഖപ്പെടുത്തി.

 

Buy Karkidaka Kanji  :

 

Order through WhatsApp: wa.me/918136969961 (or) wa.me/918590036694

For Karkidaka Chikitsa Enquiries : +91 70120 05821

santhigiriadmin

Related post