KeralaLatest

ശാന്തിഗിരി കർക്കിടക ചികിത്സ, കർക്കിടക കിറ്റ് വിതരണം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം മേയർ ബീന ഫിലിപ്പ് നിർവ്വഹിച്ചു

“Manju”

കോഴിക്കോട് : കർക്കിടക മാസത്തിൽ ആയുർവേദ വിധിപ്രകാരം ചെയ്തു വരുന്ന ശാന്തിഗിരി കർക്കിടക ചികിത്സയുടെയും , ശാന്തിഗിരി കർക്കിടക കിറ്റ് വിതരണം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് കോർപറേഷൻ മേയർ ബീന ഫിലിപ്പ് നിർവ്വഹിച്ചു. ശാന്തിഗിരി ആശ്രമം കോഴിക്കോട് ഇൻ ചാർജ്ജ് സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വി, ആശ്രമം ഭാരവാഹികളായ രാധാകൃഷ്ണൻ എം ശശിധരൻ പി , വിവേക് വി , ഡോ. കിരൺ സന്തോഷ്, ജുബിൻ ബാബു എം, അഭിനന്ദ് സി.എസ്. എന്നിവർ പങ്കെടുത്തു. ശാന്തിഗിരി ആശ്രമത്തിന്റെ യുവജന സംഘടനയായ ശാന്തിഗിരി ശാന്തിമഹിമയുടെ നേതൃത്വത്തിലാണ് കോഴിക്കോട് ജില്ലയിൽ കർക്കിടക കിറ്റ് വിതരണം നടത്തുന്നത്.

 

 

Related Articles

Back to top button