Latest

ഹൈടെക് ഫീച്ചറുമായി ടെസ്‌ല

“Manju”

ലോകത്തിലെ തന്നെ മുന്‍നിര ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയില്‍ നിന്ന് നിരത്തുകളില്‍ എത്താനൊരുങ്ങുന്ന ഇലക്‌ട്രിക് ട്രക്കാണ് സൈബര്‍ ട്രക്ക്.ഈ വാഹനം ഏറെ വൈകാതെ തന്നെ വിപണികളില്‍ എത്തി തുടങ്ങുമെന്നാണ് പ്രതീക്ഷ.ആദ്യം പുറത്തുവിട്ട കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് വളരെ നേരിയ ഡിസൈന്‍ മാറ്റങ്ങള്‍ മാത്രം വരുത്തിയാണ് പ്രൊഡക്ഷന്‍ പതിപ്പ് വരവിനൊരുങ്ങുന്നത്. വരവിന് മുമ്പ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള പ്രത്യേകം ഫീച്ചറുകളെ വെളിപ്പെടുത്തിയിരിക്കുകയാണ് ടെസ്‌ലയുടെ മേധാവി. വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ് തുറക്കുന്ന സംവിധാനമാണ് ഇതില്‍ നല്‍കുക. ടെസ്‌ലയുടെ മോഡല്‍ എക്‌സില്‍ പരീക്ഷിച്ച്‌ വിജയിച്ച സംവിധാനമാണിത്. സൈബര്‍ ട്രക്കിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ ഇലോണ്‍ മസ്‌ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 810 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളതെന്നും കമ്പനി അവകാശപ്പെടുന്നു.

Related Articles

Back to top button