IndiaLatest

കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടി ഹരിയാനയും ഗോവയും

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് ഹരിയാനയിലും ഗോവയിലും കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടി. ഒരാഴ്ചകൂടിയാണ് നിയന്ത്രണങ്ങള്‍ നീട്ടി നല്‍കിയത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും കോവിഡ് സ്ഥിതിഗതികള്‍ മോശമല്ല. മഹാരാഷ്ട്രയില്‍ ഒന്‍പതിനായിരം പേര്‍ക്കാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്. മാത്രമല്ല, 180 മരണവും ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടിലും കോവിഡ് രോഗബാധ ചെറിയ തോതില്‍ രൂക്ഷമാകുന്നുണ്ട്. 2079 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഒപ്പം തന്നെ 29 പേര്‍ കോവിഡ് ബാധിച്ച്‌ മരിക്കുകയും ചെയ്തു.

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഹരിയാനയിലും ഗോവയിലും നിയന്ത്രണങ്ങള്‍ നീട്ടുന്നത്. ജൂലൈ 26ന് രാവിലെ 7 മണി വരെയാണ് ഗോവയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ചു കൊണ്ട് ബാറുകളും റസ്‌റ്റോറന്റുകളും തുറന്നു പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ജൂലൈ 27 വരെയാണ് ഹരിയാനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Related Articles

Back to top button