InternationalKeralaLatest

ഡാനീഷ് സിദ്ദിഖി അനുസ്മരണം

“Manju”

ഡാനീഷ് സിദ്ദിഖി അനുസ്മരണം നടത്തി
കൊച്ചി: റോയിട്ടേഴ്‌സ് ചീഫ് ഫോട്ടോ ജേര്‍ണലിസ്റ്റും പുലിസ്റ്റര്‍ പുരസ്‌കാര ജേതാവുമായ ഡാനിഷ് സിദ്ദീഖിയുടെ അകാലവേര്‍പാടില്‍ അനുശോചിച്ച്‌ ക്ലബ് ഹൗസില്‍ അനുസ്മരണ സംഗമം നടത്തി. ചലച്ചിത്രസംവിധായകനും നടനുമായ മധുപാല്‍ ഉദ്ഘാടനം ചെയ്തു. ഡാനിഷിന്റെ കാമറയും കണ്ണുകളും രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ക്ക് നേരെ നിര്‍ഭയം തുറന്നിരുന്നവയായിരുന്നുവെന്ന് മധുപാല്‍ അനുസ്മരിച്ചു. ഷാജി ജോര്‍ജ് പ്രണത, റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ ശിവറാം, സനീഷ് സാക്കാ, ഇ.വി. ശ്രീകുമാര്‍, കെ. എ. സൈഫുദീന്‍, നിര്‍മ്മല്‍ ഹരീന്ദ്രന്‍, ജോസുകുട്ടി പനക്കല്‍, ജിപ്സണ്‍ സിക്കേര, രാഹുല്‍ പട്ടം, അരുണ്‍ ചുള്ളിക്കല്‍ എന്നിവര്‍ സംസാരിച്ചു. പ്രണത ബുക്സാണ് അനുസ്മരണം സംഘടിപ്പിച്ചത്.

Related Articles

Back to top button