ലണ്ടനില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിക്കുന്നു
ലണ്ടന്‍: ലണ്ടനില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളും മാസ്ക് മാനദണ്ഡങ്ങളും അവസാനിപ്പിക്കുന്നു. ഇന്ന് രാജ്യത്ത് ‘ഫ്രീഡം ഡേ’ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുമ്പോള്‍ എല്ലാം തുറന്നുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
അതെ സമയം, 2 ഡോസ് വാക്സീനുമെടുത്ത ആരോഗ്യമന്ത്രി സാജിദ് ജാവിദ് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായിരുന്നു. ഇതിനു പിന്നാലെ ഇന്നലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ധനമന്ത്രി ഋഷി സുനകും ഐസലേഷനിലായി. പൊതുസ്ഥലത്ത് മാസ്ക് നിര്‍ബന്ധമല്ല, പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള നിയന്ത്രണങ്ങളും ഇന്നവസാനിക്കും.
ഇതിനിടെ, കോവിഡ് സംബന്ധിച്ച തെറ്റിദ്ധാരണകളും വ്യാജവാര്‍ത്തകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ 12 വ്യക്തികളാണെന്ന് യുകെ-യുഎസ് എന്‍ജിഒ ആയ സെന്റര്‍ ഫോര്‍ കൗണ്ടറിങ് ഡിജിറ്റല്‍ ഹെയ്റ്റിന്റെ പഠനത്തില്‍ പറയുന്നു.