InternationalLatest

പെന്‍ഷനുണ്ടെന്ന് അറിയാതെ ദുരിത ജീവിതം; നഷ്ടപ്പെട്ടത് 77 ലക്ഷം രൂപ!

“Manju”

ലന്‍ഡന്‍: യുകെയിലെ ക്രോയ്ഡണ്‍ സ്വദേശിനിയായ 100 വയസുകാരി പെന്‍ഷനുണ്ടെന്നറിയാതെ നഷ്ടപ്പെടുത്തിയത് നിരവധി ലക്ഷങ്ങള്‍. തെറ്റിദ്ധാരണയുടെ പേരിലാണ് ഇത്രയും തുക നഷ്ടപ്പെടുത്തി തുച്ഛമായ വുമാനത്തില്‍ ദുരിത ജീവിതം നയിച്ചത്.

ക്രോയ്ഡണില്‍ 1921ല്‍ ജനിച്ച്‌ കാനഡയിലേക്ക് കുടിയേറിയ മാര്‍ഗരറ്റ് ബ്രാഡ്ഷാ 30 വര്‍ഷത്തോളം അവിടെയാണ് തൊഴിലെടുത്തത്. അതുകഴിഞ്ഞ് തിരിച്ചെത്തി ബ്രിട്ടനില്‍ തന്നെ താമസിച്ചുവരികയായിരുന്നുവെങ്കിലും കാനഡയില്‍ താമസിച്ചതിനാല്‍ 80 വയസ്സ് പൂര്‍ത്തിയാകുന്നതോടെ ലഭിക്കുന്ന പെന്‍ഷന്‍ അര്‍ഹതയില്ലെന്നാണ് കരുതിയത്. അത്രയും കാലം പെന്‍ഷന്‍ വാങ്ങിയിരുന്നുവെങ്കില്‍ അത് 75,000 പൗന്‍ഡ് (77 ലക്ഷം രൂപ) ഉണ്ടാകുമായിരുന്നു.
അതിനിടെ ഒരു പത്രവാര്‍ത്തയാണ് ഇവര്‍ക്ക് തുണയായത്. ഇവരുടെ 78കാരിയായ മകള്‍ ഹെലന്‍ കണ്ണിങ്ഹാം ആ ഞെട്ടിക്കുന്ന വിവരം മാതാവിനെ അറിയിക്കുകയായിരുന്നു. പ്രായം 80 തികഞ്ഞ അന്നുമുതല്‍ ഓരോ ആഴ്ചയും 82.45 പൗണ്ട് (8,461 രൂപ) സര്‍ക്കാര്‍ പെന്‍ഷനായി അനുവദിക്കും എന്ന് തിരിച്ചറിയാതെയിരുന്ന സത്യം.
മറവിരോഗം അലട്ടുന്ന അവര്‍ കാനഡയിലെ ജോലിയുടെ തുടര്‍ച്ചയായി ലഭിക്കുന്ന ചെറിയ പെന്‍ഷന്‍ തുകയിലാണ് ജീവിക്കുന്നത്. ഒമ്പത് ചെറുമക്കളുടെ മുത്തശ്ശിയായ മാര്‍ഗരറ്റ് അപേക്ഷ നല്‍കിയതോടെ ഇപ്പോള്‍ പെന്‍ഷന്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് തുക അടച്ചാലും ഇല്ലെങ്കിലും തുക ലഭിക്കും. കാനഡയില്‍ ജോലിയെടുത്ത കാലത്ത് അടക്കാത്തത് വില്ലനാകില്ലെന്നര്‍ഥം. കുടിശ്ശികയിനത്തില്‍ 4,000 പൗന്‍ഡ് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. അവശേഷിച്ച തുക എന്നെന്നേക്കുമായി നഷ്ടമാകും.

Related Articles

Back to top button