KeralaLatest

ഗര്‍ഭിണികള്‍ വാക്‌സിന്‍ എടുക്കണം; ആരോഗ്യമന്ത്രി

“Manju”

സംസ്ഥാനത്ത് എല്ലാ ഗര്‍ഭിണികളും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. നിരവധി പരീക്ഷണങ്ങള്‍ നടത്തിയതിനു ശേഷമാണ് ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനമെടുത്തത്. ഇക്കാര്യം നടത്തുന്നതിന് വേണ്ടിയാണ് ‘മാതൃകവചം’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് ക്യാമ്ബയിന്‍ ആരംഭിച്ചത്. ക്യാമ്ബയിന് എല്ലാ ജില്ലകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതുവരെ സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചത് 39,822 ഗര്‍ഭിണികളാണ്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുവാനുള്ള പ്രധാന മാര്‍ഗം വാക്‌സിന്‍ സ്വീകരിക്കുക എന്നതാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button