KannurKeralaLatest

മൂന്ന് ജീവനുകളെ കാത്ത് ഒമ്പതുകാരന്‍

“Manju”

കണ്ണൂര്‍ : കണ്‍മുമ്പില്‍ മൂന്ന് പേര്‍ ഷോക്കേറ്റ്‌ പിടയുബോള്‍ നിങ്ങള്‍ എന്ത് ചെയ്യും ? അതും സ്വന്തം ഇളയച്ഛനും അമ്മൂമ്മയും അപ്പൂപ്പനും ഷോക്കേറ്റ്‌ പിടയുബോള്‍ , പേടിപ്പിക്കുന്ന കാഴ്ച ആയിരിക്കും അത് എന്നാല്‍ ചെമ്പിലോട്‌ മുതുകുറ്റി ചാലില്‍ ഹൗസില്‍ നന്ദൂട്ടന്‍ എന്ന ഒരു ഒമ്പതുകാരന്‌ അങ്ങനെ പേടിച്ച്‌ നില്‍ക്കാനായില്ല.
ഷോക്കേറ്റവരെ ഓടിച്ചെന്ന്‌ പിടിച്ച്‌ അവരില്‍ ഒരാളാകാന്‍ നന്ദൂട്ടന്‍ നിന്നില്ല. പെട്ടെന്ന്‌ സ്‌കൂളില്‍ നിന്നുകിട്ടിയ പ്രതിരോധ പാഠം ഓര്‍ത്തു. നേരെ പോയി മെയിന്‍ സ്വിച്ച്‌ ഓഫ് ചെയ്‌തു.ഒപ്പം അയല്‍ക്കാരെ വിളിച്ചുവരുത്തി എല്ലാവര്‍ക്കും പ്രഥമ ശുശ്രൂഷയും നല്‍കി.
കണ്ണൂര്‍ ചെമ്പിലോട് ആണ് സംഭവം . ശനിയാഴ്‌ച വൈകിട്ട്‌ നാലരയോടെയാണ്‌ വീട്ടിലേക്കുള്ള വഴിയില്‍ തൂക്കിയിട്ട ബള്‍ബില്‍നിന്ന്‌ നന്ദൂട്ടന്റെ ഇളയച്ഛന്‍ ഷിജിലിന് ഷോക്കേല്‍ക്കുന്നത്‌. രക്ഷിക്കാനെത്തിയ അമ്മ ഭാരതിക്കും അച്ഛന്‍ ലക്ഷ്മണനും ഷോക്കേറ്റു.
ഈ സമയമാണ്‌ സമീപത്ത്‌ കളിച്ചുകൊണ്ടിരുന്ന നന്ദൂട്ടന്‍ ഓടിയെത്തിയതും രക്ഷകനായതും. വലിയ അപകടത്തില്‍നിന്ന്‌ കുടുംബത്തെ രക്ഷിക്കാന്‍ അവസരോചിതമായി ഇടപെട്ട കുട്ടിയെ തേടി ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്‌. മൗവ്വഞ്ചേരി യുപി സ്കൂളിലെ അഞ്ചാംക്ലാസ്‌ വിദ്യാര്‍ഥിയാണ് നന്ദൂട്ടന്‍ എന്ന ദേവാനന്ദ്‌. ഷിബു – പ്രജിത ദമ്പതികളുടെ മകനാണ്.

Related Articles

Back to top button