KeralaLatestPathanamthitta

കെ.എസ്.ആര്‍.ടി.സി പമ്പ സര്‍വ്വീസ് പുനരാരംഭിക്കുന്നു

“Manju”

പത്തനംതിട്ട : കൊവിഡ് രണ്ടാം തരംഗത്തിനെ തുടര്‍ന്ന് മാസങ്ങളായി മുടങ്ങിയ പമ്പ കെ.എസ്.ആര്‍.ടി.സിയുടെ രണ്ടു സ്ഥിര ബസ് സര്‍വീസുകള്‍ പുനരാരംഭിക്കും. കൊട്ടാരക്കര – പത്തനംതിട്ട, പമ്പ – തിരുവനന്തപുരം, പുനലൂര്‍ – പമ്പ സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്.

കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല നട തുറന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ നേരിട്ടു വിലയിരുത്താന്‍ പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles

Back to top button