IndiaInternationalLatest

ഇന്ത്യ-ഫ്രാൻസ് നാവിക അഭ്യാസം സമാപിച്ചു

“Manju”

പാരീസ്: ഇന്ത്യയും ഫ്രാൻസും സംയുക്തമായി നടത്തിയ നാവികസേനാ പരിശീലനം അവസാനിച്ചു. ഫ്രാൻസിലെ ബ്രെസ്റ്റ് തുറമുഖത്തിന് സമീപമാണ് അഭ്യാസപ്രകടനങ്ങൾ നടന്നത്. ഇന്ത്യൻ നാവികസേനയുടെ യുദ്ധകപ്പൽ തബാറും ഫ്രാൻസിന്റെ എഫ്.എൻ.എസ് അക്വന്റൈനുമാണ് പരിശീലനത്തിൽ പങ്കെടുത്തത്.

ഫ്രാൻസിന്റെ എൻ.എച്ച് 90 ഹെലികോപ്റ്ററും നാല് റഫേൽ യുദ്ധവിമാനങ്ങളും പരിശീലനത്തിന്റെ ഭാഗമായി. കരയിൽ നിന്നും കടലിലേക്കും തിരികേയും നടക്കുന്ന ആക്രമണ പ്രതിരോധം, കടലിൽ യുദ്ധകപ്പലുകളെ നേരിടൽ എന്നിവ പരിശീലന വിഷയമായിരുന്നു. കൃത്യതയോടെ വെടിയുതിർക്കുന്നതും യുദ്ധവിമാനങ്ങളെ കടലിൽ സഹായിക്കുന്നതും പരിശീലിച്ചു.  കടലിലെ രക്ഷാ പ്രവർത്തനത്തിന് ഏറെ പ്രാധാന്യം നൽകിയുമാണ് പരിശീലനം സമാപിച്ചത്. കടലിൽ വെച്ച് സൈനികർ കപ്പലുകൾ മാറിക്കയറുന്നതും, കടലിൽ വീഴുന്നവരെ രക്ഷപെടുത്തുന്ന വിവിധ രീതികളും ഇരു സൈനികവിഭാഗങ്ങളും പരിശീലിച്ചു.

ഈ മാസം ആദ്യം ഇറ്റലിയിൽ വെച്ച് ഇന്ത്യയും ഫ്രാൻസും ഇറ്റലിയും ഒരുമിച്ച സമുദ്ര നാവിക സിമ്പോസിയം സംഘടിപ്പിച്ചിരുന്നു. മാറുന്ന ലോകസാഹചര്യത്തിൽ സമുദ്രസുരക്ഷയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ വിശദീകരിച്ച നിരവധി സെഷനുകളാണ് സിമ്പോസിയത്തിൽ നടന്നത്. ഇതിന്റെ തുടർച്ചയായാണ് സമുദ്രത്തിലെ പരിശീലനം നടന്നത്.

Related Articles

Back to top button