IndiaInternationalLatest

ഐസിസി വനിതാ റാങ്കിങ്; ഏകദിനത്തില്‍ മിതാലിയും ടി20 യില്‍ ഷഫാലിയും ഒന്നാമത്

“Manju”

ന്യൂഡല്‍ഹി: ഐസിസി വനിതാ ഏകദിന റാങ്കിങ്ങില്‍ വീണ്ടും ഒന്നാമതെത്തി ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ മിതാലി രാജ്. 762 പോയിട്ടുമായാണ് മിതാലി ഒന്നാം സ്ഥാനത്തെത്തിയത്. ഇത് ഒന്‍പതാം തവണയാണ് മിതാലി ഐസിസിയുടെ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.

ടി 20 ബാറ്റിംഗ് റാങ്കിങ്ങില്‍ ഒന്നാമതുള്ളത് ഇന്ത്യന്‍ താരം ഷഫാലി വര്‍മയാണ്. 759 പോയിന്റാണ് ഷഫാലിയ്ക്കുള്ളത് ഏകദിനടി 20 ബാറ്റിംഗ്, ടി20 ബൗളിംഗ് റാങ്കുകളാണ് ഐസിസി പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ താരം സ്‌മൃതി മന്ഥാന ഏകദിന ബാറ്റിംഗ് പട്ടികയിലും, ടി20 ബാറ്റിംഗ് റാങ്കിങ് പട്ടികയിലും ഇടം നേടി. ഏകദിന പട്ടികയില്‍ 701 പോയിന്റുമായി ഒന്‍പതാം സ്ഥാനത്തും ടി 20 യില്‍ 716 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ് സ്‌മൃതി ഇടം പിടിച്ചത്. ഏകദിന പട്ടികയില്‍ ദക്ഷിണാഫ്രിക്കന്‍ താരം ലിസെല്‍ലിയും ഓസ്‌ട്രേലിയന്‍ താരം അലൈസ ഹെയ്‌ലിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്. ടി20 ബാറ്റിംഗ് പട്ടികയില്‍ ഓസ്‌ട്രേലിയയുടെ ബേത്ത് മോണിയാണ് രണ്ടാമതുള്ളത്. ടി 20 ബൗളിംഗ് റാങ്കിങ് പട്ടികയില്‍ ഇന്ത്യയുടെ രണ്ടു താരങ്ങള്‍ പട്ടികയില്‍ ഇടം പിടിച്ചു.

703 പോയിന്റുമായി ദീപ്തി ശര്‍മ്മ ആറാം സ്ഥാനത്തും 670 പോയിന്റുമായി പൂനം യാദവ് എട്ടാമതുമായാണ് പട്ടികയില്‍ ഇടം നേടിയത്. ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോണ്‍ ആണ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമതുള്ളത്. മറ്റ് ഇന്ത്യന്‍ താരങ്ങള്‍ ആരും തന്നെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടില്ല.

https://pbs.twimg.com/media/E6ud7R_WYBYuJs4?format=jpg&name=small

Related Articles

Back to top button