InternationalLatest

ദോഹ – തിരുച്ചിറപ്പള്ളി വിമാന സര്‍വീസ് ഓഗസ്റ്റ് 7 മുതല്‍

“Manju”

ദോഹ : ഇന്‍ഡിഗോയുടെ നേരിട്ടുള്ള വിമാന സര്‍വീസ് ദോഹയില്‍ നിന്ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് ഓഗസ്റ്റ് ഏഴിന് ആരംഭിക്കും. ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് ദോഹ-തിരുച്ചിറപ്പള്ളി സര്‍വീസ്. ശനിയാഴ്ചകളില്‍ പുലര്‍ച്ചെ 0.35ന് ദോഹയില്‍ നിന്ന് പുറപ്പെടുന്ന 6E 8928 ഇന്‍ഡിഗോ വിമാനം രാവിലെ 7.35ന് തിരുച്ചിറപ്പള്ളിയിലെത്തും.

180 സീറ്റുകളുള്ള എ 320 വിമാനമാണ് സര്‍വീസ് നടത്തുന്നത്. തുടര്‍ന്ന് തിരുച്ചിറപ്പള്ളിയില്‍ നിന്ന് രാവിലെ 8.45ന് പുറപ്പെടുന്ന വിമാനം ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 10.55ന് എത്തിച്ചേരും . ഓഗസ്റ്റ് ഏഴിന് തിരുച്ചിറപ്പള്ളിയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇന്‍ഡിഗോയുടെ വെബ്‌സൈറ്റില്‍ 545 റിയാല്‍ ആണ്. അതെ സമയം ഈയിടെ ദോഹ-ലക്‌നോ സര്‍വീസിനും ഇന്‍ഡിഗോ തുടക്കമിട്ടിരുന്നു.

കേരളത്തില്‍ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് മാത്രമാണ് നിലവില്‍ ദോഹയില്‍ നിന്ന് ഇന്‍ഡിഗോ സര്‍വീസുള്ളത്. ലക്‌നോ, ഡല്‍ഹി, ചെന്നൈ, ബംഗലുരു, മുംബൈ, ഹൈദരാബാദ് എന്നിവയാണ് ഇന്‍ഡിഗോ സര്‍വീസുള്ള മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍.

Related Articles

Back to top button